ദൈവദശകം നൂറ്​ ഭാഷകളിൽ; സമർപ്പണം ഇന്ന്​

തൃശൂർ: ശ്രീനാരായണ ഗുരുവി​െൻറ വിശ്വമാനവിക സന്ദേശമുണർത്തുന്ന ദൈവദശകം നൂറു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയതി​െൻറ സമർപ്പണം ശനിയാഴ്ച വൈകീട്ട് 4.30ന് കൊടുങ്ങല്ലൂർ ഗവ.ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. സി. മഹേഷ് ശർമ നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷ് ഉണ്ണികൃഷ്ണനാണ് ദൈവദശകം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ മുന്നോട്ടുവന്നത്. യോഗത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ ടി.എൻ. പ്രതാപൻ ആമുഖ പ്രഭാഷണം നടത്തും. സ്വാമി വിശുദ്ധാനന്ദ ഭദ്രദീപം തെളിക്കും. കലാമണ്ഡലം ഹൈമാവതി ചിട്ടപ്പെടുത്തിയ 1500 നർത്തകരുടെ ദൈവദശകം മോഹിനിയാട്ട നൃത്താവിഷ്കാരം ഉദ്ഘാടനം മുൻകേന്ദ്രമന്ത്രി കെ.വി. തോമസ് എം.പി നിർവഹിക്കും. നൃത്താവിഷ്കാരത്തിനായി സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപ അനുവദിച്ചതായി സംഘാടകർ അറിയിച്ചു. അരുണാചൽ ഉപമുഖ്യമന്ത്രി ചൗന മെയ്ൻ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ടി.എൻ. പ്രതാപൻ, ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ, യു.ടി. പ്രേംനാഥ്, ദീപ്തി മധു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.