തൃശൂർ: കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ വിഷാംശം നന്നേ കുറഞ്ഞെന്ന് കണ്ടെത്തൽ. 2017ൽ ഉൽപാദിപ്പിച്ച പച്ചക്കറി സാമ്പിളുകൾ പരിശോധിച്ചവയിൽ 93.6 ശതമാനവും വിഷാംശം ഇല്ലാത്തവയാണെന്ന് കേരള കാർഷിക സർവകലാശാലയിൽ നടന്ന പരിശോധനയിൽ തെളിഞ്ഞു. 543 സാമ്പിളുകളിൽ 38ൽ മാത്രമാണ് നേരിയ തോതിൽ വിഷാംശം കണ്ടത്. ഇതിൽ നാല് സാമ്പിളുകളിലാണ് പച്ചക്കറിയിൽ ഉപയോഗിക്കാനാവാത്തവയുടെ അംശം കണ്ടത്. മുൻ വർഷങ്ങളിൽ 18 ശതമാനം സാമ്പിളുകളിൽ വിഷാംശം കണ്ടെത്തിയത് ഇക്കുറി 6.4 ശതമാനമായി. കീടനാശിനി വിൽപനയും ഉപയോഗവും നിയന്ത്രിക്കാനും കൃത്യമായി ശ്രദ്ധിക്കാനും സംസ്ഥാന, ജില്ല തലത്തിൽ വിദഗ്ധരടങ്ങുന്ന എൻഫോഴ്സ്മെൻറ് ടീമിനെ നിയമിക്കും. ടീമിെൻറ പ്രവർത്തനം ഊർജിതമാക്കുന്നതോടെ കേരളത്തെ പൂർണമായും സുരക്ഷിത ഭക്ഷ്യോൽപാദന സംസ്ഥാനമാക്കി മാറ്റാം. നിയന്ത്രിത കീടനാശിനികളുടെ ഉപയോഗം കൃഷി ഓഫിസറുടെ കുറിപ്പിെൻറ അടിസ്ഥാനത്തിൽ മാത്രമേ വിൽക്കാവൂ എന്ന് കർശന നിർദേശവും നൽകും. രണ്ടുവർഷത്തെ കൃഷി വകുപ്പിെൻറ ഇടപെടലുകൾ ഫലം കണ്ടതിെൻറ തെളിവാണ് പരിശോധന റിപ്പോർട്ട്. വിളപരിപാലനത്തിൽ കീടനാശിനിയുടെ പ്രയോഗം ശാസ്ത്രീയമാക്കാൻ നടപടികളുമായി വകുപ്പ് മുന്നോട്ട് പോകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പം പെസ്റ്റ് സർവയലൻസ് ഗ്രൂപ്, പെസ്റ്റ് സ്കൗട്ട്സ്, പ്ലാൻ ഹെൽത്ത് ക്ലിനിക്, ഫീൽഡ് അസിസ്റ്റൻറുമാർ എന്നിവരുടെ പ്രവർത്തനം ഊർജ്ജിതമാക്കിയതാണ് മികച്ച പ്രകടനത്തിന് കാരണം. കീടനാശിനികളുടെ ഉപേയാഗം കുറക്കാൻ കീടനിയന്ത്രണ മാർഗങ്ങൾ അവലംബിക്കാനുള്ള കാമ്പയിൻ വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.