ചാലക്കുടി: ഷോളയാര്‍ പട്ടിക വര്‍ഗ സഹകരണ സംഘത്തിെൻറ തരിശായി കിടക്കുന്ന ഭൂമിയില്‍ കൃഷിയും ഫാം ടൂറിസവും ആരംഭിക്കും. ഷോളയാറിലെ 200 ഏക്കറിലധികം ഭൂമിയിലാണ് കൃഷി, വനവിഭവങ്ങളുടെ ശേഖരണം, വില്‍പന, ഫാം ടൂറിസം എന്നിവ ആരംഭിക്കാന്‍ നീക്കം നടക്കുന്നത്. കാലങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ് ഷോളയാര്‍ പട്ടിക വര്‍ഗ സഹകരണ സംഘം. ഇതിനായി സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ നീക്കം ആരംഭിച്ചു. പ്രവര്‍ത്തനം സുഗമമാക്കാന്‍ ബൈലോ ഭേദഗതി ചെയ്യാനും ആദിവാസി മേഖലയില്‍നിന്ന് കൂടുതല്‍ പേരെ അംഗങ്ങളാക്കാനും തീരുമാനിച്ചു. സംഘം വലിയ സാമ്പത്തിക ബാധ്യതയിലാണ്. അതേസമയം സെയില്‍സ് ടാക്‌സ് കുടിശ്ശികയായി വലിയ തുകയുടെ റിക്കവറി ഭീഷണിയിലുമാണ്. സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ മുന്‍ഭരണസമിതി അംഗങ്ങളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചാലക്കുടി ഗവ. റസ്്റ്റ് ഹൗസില്‍ ബി.ഡി. ദേവസി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. സംഘത്തിനെതിരെയുള്ള റവന്യു റിക്കവറി നടപടികള്‍ ഒഴിവാക്കാന്‍ യോഗത്തില്‍ ഇരിങ്ങാലക്കുട ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൃഷി, ഫാം ടൂറിസം എന്നിവ സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ കൃഷി അസി. ഡയറക്ടറെ ചുമതലപ്പെടുത്തി. യോഗത്തില്‍ സബ് കലക്ടര്‍ രേണുരാജ്, ഡെ. കലക്ടര്‍ റെജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വര്‍ഗീസ്,ഡി.എഫ്.ഒ എന്‍. രാജേഷ്, ജില്ല പ്ലാനിങ് ഓഫിസര്‍ ടി.ആര്‍. മായ, തഹസില്‍ദാര്‍ മോളി ചിറയത്ത് എന്നിവര്‍ പങ്കെടുത്തു. പരിഷത്ത് ജില്ല സമ്മേളനം ഇന്ന് ചാലക്കുടിയിൽ തുടങ്ങും ചാലക്കുടി: കേരള ശാസ്ത്ര സഹിത്യ പരിഷത്തിെൻറ ജില്ല സമ്മേളനം സി.കെ.എം എന്‍.എസ്.എസ് സ്‌കൂളില്‍ ശനിയാഴ്ച തുടങ്ങും. സ്വാമിനാഥന്‍ റിസര്‍ച് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സൻ ഡോ. മധുര സ്വാമിനാഥന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് ഡോ. മധുര ഇന്ത്യന്‍ കാര്‍ഷിക രംഗം: പ്രതിസന്ധിയും പ്രതീക്ഷകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം രാവിലെ പത്തിന് ആരംഭിക്കും. രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പരിസ്ഥിതി, വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജ്ജം, ജെൻറര്‍ തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. 'കേരളം എങ്ങനെ ചിന്തിക്കുന്നു, ജീവിക്കുന്നു' എന്ന് മനസ്സിലാക്കാനുള്ള കേരള പഠനം രണ്ടാംഘട്ടം ജില്ലയില്‍ ആരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ആസൂത്രണവും നടക്കും. 15 മേഖലകളില്‍നിന്നായി മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. പരിഷത്ത് ജില്ല പ്രസിഡൻറ് എം.എ. മണി, സെക്രട്ടറി കെ.എസ്. സുധീര്‍, ട്രഷറര്‍ അര്‍ഷാദ് എന്നിവര്‍ സമ്മേളനം നിയന്ത്രിക്കും. വാര്‍ത്തസമ്മേളനത്തില്‍ വി.ജി. ഗോപിനാഥ്, കെ.വി. അനില്‍കുമാര്‍, വി.സി. തോമസ്, എസ്.എം. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.