കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പുല്ലൂറ്റ് സമാന്തര പാലത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാൻ വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ഭൂവുടമകളുടെയും രാഷ്ടീയ കക്ഷി നേതാക്കളുടെയും യോഗത്തിൽ ധാരണയായി. പാലത്തിന് പുല്ലൂറ്റ്, ലോകമലേശ്വരം വിേല്ലജുകളിൽ പുറേമ്പാക്ക് കൂടാതെ 106 സെൻറ് ഭൂമിയാണ് ആവശ്യം. സ്ഥലം വിട്ട് നൽകുന്നവർക്ക് മതിയായ നഷ്ടപരിഹാരം യോഗത്തിൽ ഉറപ്പ് നൽകി. ജനപ്രതിനിധികളുടെയും ഭൂവുടമകളുടെയും സംശയങ്ങൾ ദുരീകരിക്കുകയും ആവശ്യങ്ങളിൽ ധാരണയാകുകയും ചെയ്തതോടെ നിർമാണനടപടികളുമായി മുന്നോട്ട് പോകുവാൻ യോഗം തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കൽ ഉടൻ ആരംഭിക്കും. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പ്രേംജിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ ഹണി പീതാംബരൻ, സ്ഥിരം സമിതി ചെയർമാൻ സി.കെ. രാമനാഥൻ, കൗൺസിലർമാരായ വി.ജി. ഉണ്ണികൃഷ്ണൻ, രേഖസൽപ്രകാശ്, കവിതമധു, ജനപ്രതിനിധികൾ തുടങ്ങിയവർ പെങ്കടുത്തു. കൊടുങ്ങല്ലൂർ-തൃശൂർ റോഡിൽ നിലവിലുള്ള പാലത്തിന് ഒരു മീറ്റർ വടക്കായി നിർമിക്കുന്ന സമാന്തര പാലത്തിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 36 േകാടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുണ്ട്. 300 മീറ്റർ നീളത്തിൽ 11.06 വീതിയിലാണ് പുതിയ പാലം. സർവേ നടപടികൾ നേരത്തേ പൂർത്തിയായതാണ്. പാലം നിർമാണത്തിെൻറ ഒാേരാ ഘട്ടവും ത്വരിതഗതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പാലം നിർമാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.