നിന്നുതിരിയാൻ ഇടമില്ലാതെ അന്നമനട കെ.എസ്.ഇ.ബി ഓഫിസ്

മാള: നിന്നുതിരിയാൻ ഇടമില്ലാതെ ശ്വാസം മുട്ടി അന്നമനട കെ.എസ്.ഇ.ബി സെക്ഷൻ ഒാഫിസ്. പഞ്ചായത്തി​െൻറ കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ചുമരിലേക്ക് ഈർപ്പം തട്ടി കെട്ടിടം അപകടാവസ്ഥയിലാണ്. ജീവനക്കാർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെയില്ല. വെണ്ണൂർ റോഡിൽ കെ.എസ്.ഇ.ബി 33 കെ.വി ലൈൻ പവർഹൗസ് ഉണ്ട്. പുതിയതായി നിർമിച്ച പവർഹൗസിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടമുണ്ട്. ഒാഫിസ് സമുച്ചയം ഇങ്ങോട്ട് മാറ്റണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ഒാഫിസ് ടൗണിൽ തുടരട്ടെയെന്നാണ് അധികൃതരുടെ നിലപാട്. ചില രാഷ്ട്രീയ നേതാക്കളും ഇതിനെ പിന്തുണക്കുന്നുണ്ട്. സബ് രജിസ്‌ട്രാർ ഒാഫിസ്, സപ്ലൈകോ ലാഭം മാർക്കറ്റ്, മത്സ്യ-മാംസ വിപണന കേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് സമീപമാണ് ലൈൻ വലിക്കുന്നതിനും മറ്റുമുള്ള ഉപകരണങ്ങൾ കിടക്കുന്നത്. ഇവ കൂടിക്കിടക്കുന്നതിനാൽ പഞ്ചായത്ത് കിണർ ഉപയോഗിക്കാനാകുന്നില്ല. അടിയന്തര ഘട്ടങ്ങളിൽ വാഹനങ്ങൾക്ക് എത്തിച്ചേരാനും ബുദ്ധിമുട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.