ഇരിങ്ങാലക്കുട: നാദോപാസന സംഗീതസഭ നാലുദിവസങ്ങളിലായി ഇരിങ്ങാലക്കുടയില്‍ നടത്തുന്ന സ്വാതി തിരുന്നാള്‍ സംഗീത നൃത്തോത്സവത്തിന് തുടക്കമായി. കൂടല്‍മാണിക്യം ക്ഷേത്രത്തിെൻറ കിഴക്കെനടയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന പരിപാടി പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാദോപാസന പ്രസിഡൻറ് കൃഷ്ണന്‍കുട്ടി മാരാര്‍ അധ്യക്ഷത വഹിച്ചു. കുടമാളൂര്‍ ജനാർദനന്‍ മുഖ്യപ്രഭാഷണം നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, അന്നമനട പരമേശ്വരമാരാര്‍, എന്‍. രാമദാസ്, നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. നാദോപാസനയും ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി ട്രസ്റ്റും ചേര്‍ന്ന് നടത്തിയ അഖിലേന്ത്യ കർണാടക സംഗീത മത്സരവിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി പുരസ്‌കാരം ഡോ. കെ.എന്‍. രംഗനാഥ ശർമക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് കുടമാളൂര്‍ ജനാർദനെൻറ പുല്ലാങ്കുഴല്‍ കച്ചേരി അരങ്ങേറി. രാജ്യത്തെ പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീതകച്ചേരി, വാദ്യസമന്വയം, മോഹനഘടനാദം, തബലതരംഗ്, ഭരതനാട്യം, തിരുവാതിരക്കളി എന്നിവ നാലുദിവസങ്ങളിലായി അരങ്ങേറും. കേന്ദ്ര- സംസ്ഥാന സാംസ്‌കാരിക വകുപ്പുകളുടേയും ടൂറിസം വകുപ്പിെൻറയും സഹകരണത്തോടെയാണ് സംഗീത നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.