ആമ്പല്ലൂർ: -മണലിപ്പുഴ ശുചീകരണം എന്ന പേരിൽ സ്വാഭാവിക കണ്ടലും പുഴയുടെ ഓരവും നശിപ്പിക്കുന്നതായി പരാതി. നെന്മണിക്കര പഞ്ചായത്തിലാണ് മണലിപ്പുഴ ശുചീകരണം എന്നപേരിൽ പുഴയുടെ തീരത്തെ സ്വാഭാവിക കണ്ടലും ചെടികളും നശിപ്പിക്കുന്നത്. പുഴയുടെ ഓരങ്ങൾ വൃത്തിയാക്കുന്നു എന്ന് പറഞ്ഞാണ് ഇവ വെട്ടിമാറ്റുന്നത്. ഇത് പുഴയുടെ ഓരങ്ങൾ ഇടിയാനും കൂടുതൽ നശിക്കാനും ഇടവരുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം നെന്മണിക്കര പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഇതേ പ്രവർത്തനം നടന്നിരുന്നു. പുഴയുടെ സ്വഭാവിക കണ്ടലും, ഒാരവും നശിക്കുന്നതോടെ ഇവിടത്തെ ആവാസ വ്യവസ്ഥ നശിക്കും. യാതൊരു ശാസ്ത്രീയ പഠനവും നടത്താതെയാണ് ശുചീകരണ പ്രവർത്തനം തുടരുന്നതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആരോപിച്ചു. മണലി പുഴയിലെ മണ്ണ് നീക്കാൻ സ്വകാര്യ കരാറുകാരെ ഏൽപ്പിക്കാൻ ജലസേചന വകുപ്പ് അനുവദിക്കുന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ മുമ്പ് പറഞ്ഞിരുന്നു. നെന്മണിക്കര പഞ്ചായത്തിൽ 90ശതമാനത്തിലേറെ വയലുകൾ മണ്ണെടുത്ത് വലിയ കുഴികളാണ്. പ്രദേശങ്ങളിൽ കിണറിലെ ജലനിരപ്പ് വളരെ താഴെയാണ്. കുടിവെള്ളത്തിെൻറയും കൃഷിയുടെയും പ്രധാന സ്രോതസ്സ് മണലിപ്പുഴയാണ്. ഇവിടുന്ന് സ്വകാര്യ കരാറുകാർ മണ്ണ് നീക്കം ചെയ്താൽ പുഴയുടെ ആഴം കൂടി വീണ്ടും കിണറുകളിൽ വെള്ളം ഇല്ലാതാകും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ ഈ പുഴയുടെ മലിനീകരണത്തിന് കാരണം അറവ്, വർക്ക്ഷോപ്പ്, ആശുപത്രി മാലിന്യങ്ങൾ തള്ളുന്നതാണ്. മണ്ണെടുത്ത നീർത്തടങ്ങളിൽ ഇവ തള്ളുകയും വർഷകാലത്ത് അഴുക്കുചാലായി പുഴയിൽ വന്നു ചേരുകയുമാണ്. പാലിയേക്കര പ്രദേശത്തെ വർക്ക് ഷോപ്പിനോ മറ്റു വാണിജ്യ സ്ഥാപനങ്ങൾക്കോ ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ല. കാലങ്ങളായി ഗ്രാമസഭകളിലും മറ്റും ഈ വിഷയം ഉന്നയിക്കുന്നുണ്ടെന്ന് പരിഷത്ത് പ്രവർത്തകർ പറഞ്ഞു. ശുചിത്വമിഷന്‍ പദ്ധതിയില്‍പ്പെടുത്തി ജില്ല പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം ഉപയോഗിച്ചാണ് മണലിപ്പുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണലി പാലം മുതല്‍ ഓടന്‍ചിറ ഷട്ടര്‍ വരെയുള്ള ഭാഗത്താണ് ശുചീകരണം നടത്തുന്നത്. നെന്‍മണിക്കര പഞ്ചായത്ത് പുഴയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചാണ് പുഴയുടെ ഇരുകരകളിലെയും കാടുമൂടിയ ഭാഗം നീക്കുന്നത്. വീടുകളുടെ ശിലാസ്ഥാപനം ഇന്ന് ആമ്പല്ലൂര്‍-: അച്യുതമേനോന്‍ ഭവന പദ്ധതിയുടെ ഭാഗമായി സി.പി.ഐ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന വീടിെൻറ ശിലാസ്ഥാപനം ശനിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തൃക്കൂര്‍ പഞ്ചായത്തിലെ പച്ചളിപുറത്ത് ചീമേപറമ്പില്‍ സരോജനിയുടെ കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ശിലാസ്ഥാപനം നടത്തും. സമ്മേളനത്തിെൻറ ചെലവ് ചുരുക്കിയും പാര്‍ട്ടി അംഗങ്ങളില്‍ നിന്നുള്ള ചെറിയ സംഖ്യകള്‍ സമാഹരിച്ചുമാണ് വീട് നിര്‍മിക്കുന്നത്. ജില്ല കൗണ്‍സില്‍ അംഗം വി.എസ്. പ്രിന്‍സ്, മണ്ഡലം പ്രസിഡൻറ് പി.ജി. മോഹനന്‍, പി.കെ. ശേഖരന്‍, കെ.എസ്. തങ്കപ്പന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.