ചാവക്കാട്: ബ്ലാങ്ങാട് ബീച്ചില്‍ വേലിയേറ്റത്തിൽ തിരമാല കരയിലേക്ക് ഇരച്ചുകയറി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് കടപ്പുറം സന്ദര്‍ശിക്കാനെത്തിയവരിൽ പരിഭ്രാന്തിയുയർത്തി തിരമാല ആഞ്ഞടിച്ച് കരക്കെത്തിയത്. അരമണിക്കൂര്‍ നീണ്ട വേലിയേറ്റത്തിൽ സന്ദർശകർ വാഹനം നിർത്തിയിടുന്ന സ്ഥലം വരെ തിരയെത്തി. ആഴക്കടലിൽ പോകുന്ന മത്സ്യബന്ധന വഞ്ചികൾ കരയിലുണ്ടായിരുന്നുവെങ്കിലും ആ ഭാഗത്ത് വെള്ളമെത്തിയില്ല. മത്സ്യബന്ധനത്തിനു പോകാൻ തയ്യാറെടുത്ത് തീരക്കടലിൽ തന്നെ നങ്കൂരമിട്ട വള്ളങ്ങളും കരയിലെത്തിച്ച് സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയിട്ടു. ബ്ലാങ്ങാട് ബീച്ചിനു വടക്ക് ദ്വാരക ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിലും വെള്ളം കയറി. പതിവായി കടലാക്രമണമുണ്ടാകുന്ന കടപ്പുറം പഞ്ചായത്തിൽ പൊതുവേ കടൽ ശാന്തമാണെങ്കിലും അഞ്ചങ്ങാടി വളവിനു വടക്കു ഭാഗത്ത് കടൽ ഭിത്തി തകർന്ന ഭാഗങ്ങളിലൂടെ കരയിലേക്ക് വെള്ളം അടിച്ചുകയറി. കടലിൽ തിരമാല പതിവിലും ഉയരത്തിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതായി ഫിഷറീസ് വകുപ്പിെൻറ മുന്നറിയിപ്പുണ്ടായിരുന്നു. ഇത് ഞായറാഴ്ച വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.