രക്തദാന ക്യാമ്പ്

വടക്കേക്കാട്: സൗജന്യ രക്തദാന നേത്ര പരിശോധന ക്യാമ്പ് ഏപ്രിൽ 23ന് 10 മുതൽ ഒന്നു വരെ വൈലത്തൂർ എ.എൽ.പി സ്കൂളിൽ നടക്കും. പങ്കെടുക്കാൻ 9048367777നമ്പറിൽ രജിസ്റ്റർ ചെയ്യണം. കുടുബശ്രീ വാർഷികം വടക്കേക്കാട്: പഞ്ചായത്ത് കുടുംബശ്രീ ഇരുപതാം വാർഷികം പ്രസിഡൻറ് മറിയുമുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.എം.കെ.നബീൽ അധ്യക്ഷത വഹിച്ചു. കുടുബശ്രീ മെമ്പർ സെക്രട്ടറി എം. ഷൈനി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഷാലിയ, ആമിനു കരീം, ബാലകൃഷ്ണൻ കാഞ്ഞിങ്ങാട്ട്, സി.ഡി.എസ് ചെയർപേഴ്സൺ പ്രബിന സത്യൻ, വൈസ് ചെയർ പേഴ്സൺ ഷീബ സുരേഷ്, ശ്രീധരൻ മാക്കാലിക്കൽ, വി.വി. വിനോദ്, സാബിറ രാങ്കത്ത് എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. പാചകവാതക വിതരണം വടക്കേക്കാട്: ബി.പി.എൽ കാർഡ് ഉടമകൾക്ക് കേന്ദ്ര സർക്കാറി​െൻറ ഉജ്വൽ ദിവസ് സൗജന്യ പാചകവാതക വിതരണ പദ്ധതി വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ഗ്യാസ് ഏജൻസി പ്രതിനിധി അനീഷ് അധ്യക്ഷത വഹിച്ചു. ഐ.ഡി.സി.എൽ മുംബൈ ജനറൽ മാനേജർ വിജയരാഘവൻ, ഫിനാൻസ് മാനേജർ ഗണേഷ്, താലൂക്ക് സെപ്ലെ ഒാഫിസർ സതീഷ് കുമാർ, വികസന സ്ഥിരം സമിതി അധ്യക്ഷ ഷാലിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.