കുന്നംകുളം: നഗരസഭ ആരോഗ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടന്ന മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ കൂടി. ആർ.സി. പാർക്ക്, കെ.ആർ ഹോട്ടൽ, മലബാർ ഫുഡ് കോർട്ട് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനം പിടിച്ചെടുത്തത്. ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. ഹെൽത്ത് ഇൻസ്പെക്ടർമാരായ യു.എ. സനൽകുമാർ, എ. ജിതേഷ് ഖാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജീവൻ, അൽത്താഫ് റഹ്മാൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. നീന്തൽ പരിശീലനം കേച്ചേരി: ചൂണ്ടൽ എൽ ഐ.ജി ഹൈസ്കൂളിലെ വിദ്യാർഥിനികൾക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്നു. ദേശീയ നീന്തൽ താരവും സ്കൂളിലെ കായിക അധ്യാപികയുമായ സിന്ധു കുഴിവേലിയാണ് പരിശീലനം നൽകുക. തോമസ് ചിറ്റിലപ്പിള്ളിയുടെ കുളത്തിലാണ് പരിശീലനം. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജെയ്സൺ ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ ആൻറണി, പ്രധാനാധ്യാപിക സിസ്റ്റർ ഫ്ലോറി പോൾ, ഇ. രൂപേഷ്, ജിജി ജോസ്, ജിജി ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.