തൃശൂര്‍: മേയ് ഒമ്പത് മുതല്‍ 14 വരെ ലക്‌നൗവില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കാനുള്ള 42-ാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ് ശനി, ഞായർ ദിവസങ്ങളിൽ തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പുരുഷ,- വനിത,- ബോയ്‌സ്,- ഗേള്‍സ്,- മാസ്റ്റേഴ്‌സ്,- ഫിസിക്കലി ഹാന്‍ഡികാപ്ഡ് എന്നീ വിഭാഗങ്ങളിലായി 63 ഇനങ്ങളിലാണ് മത്സരം. ശനിയാഴ്ച രാവിലെ 10ന് ഭാര നിര്‍ണയം ആരംഭിക്കും. 14 ജില്ലകളില്‍ നിന്ന് ആയിരത്തിലധികം താരങ്ങള്‍ പങ്കെടുക്കും. വൈകീട്ട് നാലിന് കേരള ആം റസ്‌ലിങ് അസോസിയേഷന്‍ പ്രസിഡൻറ് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ അധ്യക്ഷതയില്‍ മേയര്‍ അജിത ജയരാജന്‍ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. രാജന്‍ എം.എല്‍.എയും വി. ജോഷി ഫ്രാന്‍സീസും സമ്മാനദാനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.