കുടുംബശ്രീ ഇ^സേവ കേന്ദ്രം തുറന്നു

കുടുംബശ്രീ ഇ-സേവ കേന്ദ്രം തുറന്നു ചാലക്കുടി: മിനി സിവില്‍ സ്്റ്റേഷനിലെ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ കുടുംബശ്രീയുടെ ഇ-സേവ കേന്ദ്രം ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വാഹന വകുപ്പി​െൻറ പ്രവര്‍ത്തനം സുതാര്യമാക്കുന്നതി​െൻറ ഭാഗമായി വാഹന സംബന്ധമായ എല്ല ഓണ്‍ലൈന്‍ സേവനങ്ങളും ഇവിടെ ചെയ്തു കൊടുക്കും. രാവിലെ 8.30 മുതല്‍ അഞ്ച് വരെ കേന്ദ്രം പ്രവർത്തിക്കും. പരിശീലനം ലഭിച്ച രണ്ട് വനിതകൾ ഇവിടെയുണ്ടാവും. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസന്‍, വാര്‍ഡ് കൗണ്‍സിലര്‍ യു.വി. മാര്‍ട്ടിന്‍, കുടുംബശ്രീ ജില്ല അസി. മിഷന്‍ കോ-ഒാഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍, ജോയൻറ് ആര്‍.ടി.ഒ പി. മാത്യു, ചാലക്കുടി കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ ഷീന ദിനേശന്‍, ആളൂര്‍ കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ രതി സുരേഷ്, സോണി സോയൂസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.