തൃശൂര്‍: പൂരത്തോടനുബന്ധിച്ചുള്ള ഭഗവതിമാരുടെ പറയെടുപ്പ് തുടങ്ങി. കൊടിയേറ്റിന് ശേഷം ഉച്ചകഴിഞ്ഞ് ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട തിരുവമ്പാടി ഭഗവതി ശ്രീമൂല സ്ഥാനം വഴിയാണ് നടുവിൽമഠത്തിലെത്തിയത്. പടിഞ്ഞാറെ ചിറയിലെ ആറാട്ടിന് ശേഷം മച്ചിങ്ങൽ ലെയിൻ, മണ്ണത്ത് ലെയിൻ, മാരാത്ത് ലെയിൻ, കാരിക്കത്ത് ലെയിൻ, എ.ആർ. മേനോൻ റോഡ്, വിവേകോദയം സ്കൂൾ റോഡ് എന്നിവിടങ്ങളിലെ പറയെടുപ്പ് പൂർത്തിയാക്കി ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽനിന്നിറങ്ങി ശ്രീമൂലസ്ഥാനത്തെത്തി പടിഞ്ഞാറോട്ട് കൊട്ടിയിറങ്ങി എൻ.എസ്.എസ് സ്കൂൾ പരിസരം, തൃക്കുമാരകുടം ഭാഗങ്ങളിലെ പറയെടുത്ത്, പുതുശേരി മനയിൽ ഇറക്കിപൂജയും, ഉച്ചക്ക് ശേഷം ചേറ്റുപുഴ, ഒളരി, പുതൂർക്കര, അയ്യന്തോൾ എന്നിവിടങ്ങളിലെ പറകളെടുത്ത് ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തും. പാറമേക്കാവ് ഭഗവതിയുടെ പറയെടുപ്പ് വെള്ളിയാഴ്ച രാവിലെ 6.30ന് ആറാട്ടിന് ശേഷം ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. കൂർക്കഞ്ചേരി, കുറുപ്പാൾ കളരി, കണ്ണംകുളങ്ങര, കണിമംഗലം, വടൂക്കര, കോശേരി മന, ഇരവിമംഗലം മന എന്നിവിടങ്ങളിൽ ഇറക്കി പൂജക്ക് ശേഷം വൈകീട്ട് ക്ഷേത്രത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.