തൃശൂർ: എടപ്പാൾ കോലളമ്പുകാരൻ ചിട്ടിക്കൽ ബൈജു ആത്മവിശ്വാസത്തിലാണ്. ഇത്തവണ പാറമേക്കാവ് പന്തൽ പൂരപ്രേമികളെ വിസ്മയിപ്പിക്കുമെന്ന് ഇൗ യുവാവ് പറയുന്നു. നിർമാണ ഘടനയും ദീപാലങ്കാരവും കൊണ്ട് തെൻറ കന്നി പന്തൽ ജനങ്ങൾക്ക് ഏറ്റവും ആസ്വാദ്യകരമായ അനുഭവമാകുമെന്ന് ബൈജു പറഞ്ഞു. വിവിധ ക്ഷേത്ര ഗോപുരങ്ങളുടെ മാതൃകയിലുള്ള നാലു നില പന്തലിന് 80 അടിയിലധികം ഉയരമുണ്ടാകുമെന്നതാണ് ഒരു പ്രത്യേകത. തൃശൂർ പൂരത്തിന് ഇതുവരെ ഇത്രയും ഉയരത്തിൽ പന്തൽ ഉണ്ടായിട്ടില്ലെന്ന് ബൈജുവിെൻറ അവകാശവാദം. താഴെ 20 അടി ഉയരത്തിൽ ആറ്് തൂണുകളുണ്ടാവും. ഒാരോ നിലയിലും 14-16 അടി ഉയരത്തിൽ എട്ട് തൂണുകളുമുണ്ടാവും. ദീപാലങ്കാരമാണ് െബെജുവിെൻറ തുറുപ്പു ശീട്ട്. ഡിജിറ്റൽ ദീപാലങ്കാരമാണ് ഒരുക്കിയിരിക്കുന്നത്. ഒരു ബൾബിൽതന്നെ നിരവധി നിറങ്ങൾ ഉണ്ടാകുമെന്നത് കാണികളെ ആശ്ചര്യപ്പെടുത്തുമെന്ന് ഇൗ 42കാരൻ പറഞ്ഞു. കമ്പ്യൂട്ടറിെൻറ സഹായത്തോടെ തയാറാക്കിയ നിരവധി ഡിസൈൻ ബോർഡുകൾ പന്തലിലാെക ഉണ്ടാകും. തൂണുകളിൽ രണ്ട് അടി വീതിയിൽ ഇത്തരം ബോർഡുകൾ പിടിപ്പിക്കും. എൽ.ഇ.ഡി പിക്സൽ ബൾബുകളാണ് ഉപയോഗിക്കുന്നത്. പന്തലിെൻറ ഏറ്റവും മുകളിൽ ഭൂഗോളമായിരിക്കും. ദീപാലങ്കാരവും ബൈജു തന്നെയാണ് ചെയ്യുന്നത്. തെൻറ 30 തൊഴിലാളികളാണ് പന്തൽ പണിയിലുള്ളത്. സ്കെച്ച് കണ്ട് ഇഷ്ടപ്പെട്ടാണ് പാറമേക്കാവ് ദേവസ്വം ബൈജുവിനെ പന്തൽ പണി ഏൽപ്പിച്ചത്. പാലക്കാട് മണപ്പുള്ളിക്കാവ് വേല, കുനിശ്ശേരി കുമ്മാട്ടി, കൊല്ലം പൂരം, ഗുരുവായൂർ ഉത്സവം എന്നിവക്കൊക്കെ ബൈജു പന്തലൊരുക്കിയിട്ടുണ്ട്. ശ്രീജയാണ് ഭാര്യ. ഷേനാജ്, സ്വാതിലക്ഷ്മി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.