പാവറട്ടി പെരുന്നാളിന്​ വെടിക്കെട്ട്​ നിരോധിച്ചു

തൃശൂർ: പാവറട്ടി പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട വെടിക്കെട്ടിന് ലൈസൻസ് ഇല്ലാത്തതിനാൽ നിരോധിച്ചതായി കലക്ടർ അറിയിച്ചു. വെടിക്കെട്ട് നടത്താൻ ഉദ്ദേശിച്ച സ്ഥലത്ത് ആവശ്യമായ ദൂരപരിധി ഇല്ല. 'പെസോ'(പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഒാർഗനൈസേഷൻ) ലൈസൻസുള്ള വെടിക്കെട്ട് സാമഗ്രികളില്ലെന്നും മറ്റു നിബന്ധനകൾ പാലിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു. ഇക്കാരണത്താലാണ് വെടിക്കെട്ടിനുള്ള അപേക്ഷ നിരസിച്ചത്. നിയമാനുസൃതം പാലിക്കേണ്ട നിബന്ധനകൾ പാലിക്കുന്ന പക്ഷം ലൈസൻസ് അനുവദിക്കാനാണ് ഹൈകോടതി ഉത്തരവിട്ടത്. എന്നാൽ പള്ളി അധികൃതർക്ക് നിബന്ധനകൾ പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ലൈസൻസ് നിരസിച്ചുവെന്ന് കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.