tcc

അഹിന്ദുക്കൾക്കും പ്രസാദ് ഊട്ട്: ശരിയല്ലെന്ന് ഹിന്ദു ഐക്യവേദിയും യോഗക്ഷേമ സഭയും ഗുരുവായൂർ: അഹിന്ദുക്കൾക്കും പ്രസാദ ഊട്ടിൽ പങ്കെടുക്കാമെന്ന തീരുമാനം ശരിയായില്ലെന്ന് ഹിന്ദു ഐക്യവേദിയും യോഗക്ഷേമ സഭയും. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദഊട്ടി​െൻറ മഹത്വം കുറക്കുന്ന തീരുമാനമാണ് ദേവസ്വം ഭരണ സമിതിയുടേതെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് വേദിയുടെ മേഖല പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യവേ അഭിപ്രായപ്പെട്ടു. ഗുരുവായൂരിലെ പ്രസാദഊട്ട് ദർശനത്തിനെത്തുന്ന ഭക്തരെ ഉദ്ദേശിച്ചാണ്. ഇതിൽ പങ്കെടുക്കുന്നവർ പാലിച്ചുവരുന്ന ആചാരങ്ങളുണ്ട്. എല്ലാവർക്കും ഭക്ഷണം നൽകാമെന്ന തീരുമാനത്തിലൂടെ ഈ ആചാരങ്ങൾ ലംഘിക്കപ്പെടും. എല്ലാവർക്കും ആഹാരം നൽകാൻ ദേവസ്വം മറ്റൊരു സംവിധാനം ഏർപ്പെടുത്തുകയാണ് വേണ്ടത്. 1000 രൂപക്ക് പ്രത്യേക ദർശനമെന്ന തീരുമാനം പിൻവലിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു. പ്രസാദഊട്ട് ദർശനത്തിനെത്തുന്ന ഭക്തർക്കും ക്ഷേത്ര വിശ്വാസികൾക്കും മാത്രമായി നിലനിർത്തണമെന്ന് ഗുരുവായൂർ യോഗക്ഷേമ സഭ സെക്രട്ടറി തിരുവാലൂർ ശരത് നമ്പൂതിരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിശ്വാസികളുടെ ആചാരങ്ങൾക്ക് ഭംഗം വരാത്ത രീതിയിൽ പ്രസാദ ഊട്ട് നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും പൂജയുടെ ഭാഗമെന്ന സങ്കൽപത്തോടെയുള്ള പ്രസാദഊട്ടാണ് അന്നലക്ഷ്മി ഹാളിൽ ക്ഷേത്രാചാരങ്ങളോടെ നടക്കുന്നത്. അതിനാൽ ഭരണ സമിതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സഭ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.