ഗുരുവായൂർ: 'സാഹിത്യത്തിലും സംഗീതത്തിലും കഴിവുള്ള നിരവധി പ്രതിഭകൾ ലക്ഷദ്വീപിലുണ്ട്. കേരളക്കര ഞങ്ങളുടെ കഴിവുകൾ കാണണമെന്ന ആഗ്രഹത്തിലാണ് ഇത്ര കഷ്്ടപ്പാട് സഹിച്ച് കലോത്സവത്തിനെത്തിയത്...' ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ള മുഹമ്മദ് യാസിറിെൻറ വാക്കുകൾ. ലക്ഷദ്വീപിൽനിന്ന് 28 വിദ്യാർഥികളാണ് കലോത്സവത്തിനെത്തിയത്. യാസിറിെൻറ പരിശ്രമം കൊണ്ടുമാത്രമാണ് ആന്ത്രോത്ത്, കടമ, കവരത്തി ദ്വീപുകളിൽ നിന്നുള്ള കുട്ടികൾ കടൽ കടന്ന് ഗുരുവായൂരിലെത്തിയത്. കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ യൂനിവേഴ്സിറ്റി അധികൃതർ അടക്കം ആരും തയാറാകുന്നില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. സ്വന്തം ചെലവിലാണ് മിക്കവരും എത്തിയത്. സർവകലാശാല ഫണ്ട് പോലും അധികൃതർ നൽകിയില്ല. അറിയിപ്പ് ലഭിക്കാത്തതിനാൽ ചെലവിനുള്ള തുക നൽകാൻ കഴിയില്ലെന്നാണ് ഔദ്യോഗിക ഭാഷ്യമെന്ന് വിദ്യാർഥികൾ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയുടെ മൂന്ന് സെൻററുകളാണ് ദ്വീപിലുള്ളത്. ആന്ത്രോത്ത്, കടമ, കവരത്തി ദ്വീപുകളിലാണിവ. സോൺ കലോത്സവങ്ങളുടെ അറിയിപ്പു പോലും ഇവിടേക്ക് കിട്ടാറില്ല. യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറെ (യു.യു.സി) തെരഞ്ഞെടുക്കാറുണ്ടെങ്കിലും നാലു വർഷമായി സർവകലാശാല രജിസ്ട്രേഷൻ നൽകുന്നില്ല. കഴിഞ്ഞ വർഷത്തെ കലോത്സവത്തിനു ദ്വീപിൽനിന്ന് 25 പേർ പങ്കെടുത്തിരുന്നു. എസ്.എഫ്.ഐ ആന്ത്രോത്ത് യൂനിറ്റ് സെക്രട്ടറി കൂടിയായ മുഹമ്മദ് യാസിറിെൻറ ശ്രമമായിട്ടാണ് ഇത് സാധ്യമായത്. ഇത്തവണയും എസ്.എഫ്.ഐ നേതൃത്വവുമായി ബന്ധപ്പെട്ടാണ് 30 പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടാക്കിയത്. ഇതിൽ 28 പേരാണ് എത്തിയത്. കടമ ദ്വീപിൽ നിന്നുള്ളവർ വ്യാഴാഴ്ചയാണ് എത്തിയത്. എല്ലാവർക്കും കപ്പലിലെ ടിക്കറ്റ് അടക്കം എല്ലാം ബുക്ക് ചെയ്തതും യാസിറാണ്. സർഗാത്മകത ദ്വീപിനു പുറത്തേക്കെത്താൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാവണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. മിനിക്കോയ് ദ്വീപിലെ പരമ്പരാഗത നൃത്തം ബാണ്ട്യ, ദോലിപ്പാട്ട് എന്നിവ മലയാളക്കരക്കായി വിദ്യാർഥികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.