പൂരക്കളിയിൽ പൊടിപൂരം; ആശാന് രണ്ട് ഒന്നാം സ്ഥാനം

ഗുരുവായൂർ: പൂരക്കളിയുടെ ചുവടുവെയ്പ്പി​െൻറ കൃത്യത വിധി കർത്താക്കളെയും കുഴപ്പിച്ചില്ല. ഫലം വന്നപ്പോൾ രണ്ട് കോളജുകൾക്ക് ഒന്നാം സ്ഥാനം. നിലവാരമേറിയ മത്സരത്തിൽ പാലക്കാട് വിക്ടോറിയ കോളജും ഇരിങ്ങാലക്കുട ക്രൈസ്്റ്റ് കോളജുമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. വാമനൻ മഹാബലിയിൽ നിന്നു ഭൂമി അളന്നു വാങ്ങുന്ന കഥ വിക്ടോറിയ രംഗത്തെത്തിച്ചപ്പോൾ ബാലീ സുഗ്രീവ യുദ്ധ ഭാഗമാണ് ക്രൈസ്്റ്റ് കോളജ് അവതരിപ്പിച്ചത്. രണ്ടു കഥകളും ചിട്ടപ്പെടുത്തി രണ്ട് ടീമിനെയും പരിശീലിപ്പിച്ചത് കാസർകോട് പീലിക്കോട് സ്വദേശി യു.കെ. തമ്പാൻ പണിക്കരെന്നത് മറ്റൊരു പ്രത്യേകതയാണ്. ഫലം വന്നതോടെ ആശാ​െൻറ ഇരു ടീമുകളും സൗഹൃദത്തോടെ വിജയം ആഘോഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.