അരാഷ്ട്രീയ വാദികൾ നാശത്തിെൻറ വിത്ത് പാകുന്നു -പി.കെ. കുഞ്ഞാലിക്കുട്ടി എം.പി തൃശൂർ: അരാഷ്ട്രീയ വാദികൾ നാശത്തിെൻറ വിത്ത് പാകുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തൃശൂർ സീതി സാഹിബ് സ്മാരക മന്ദിരത്തിൽ ദുൈബ കെ.എം.സി.സിയുടെ വെൽഫെയർ സ്കീം പ്രകാരമുള്ള സഹായധന വിതരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവല പ്രതികരണങ്ങളുടെയും സമരങ്ങളുടെയും പരിസരങ്ങളിൽനിന്ന് നിർമാണാത്മകമായ തലങ്ങളിലേക്ക് രാഷ്ട്രീയ പ്രവർത്തനങ്ങൾ മാറ്റേണ്ടതുണ്ട്. സഹജീവികളുടെയും പാർശ്വവത്കൃതരുടെയും നേർക്ക് നീളുന്ന കാരുണ്യ സ്പർശമാകണം രാഷ്ട്രീയപ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജില്ല ആക്ടിങ് പ്രസിഡൻറ് ആർ.വി. അബ്്ദുൽ റഹീം അധ്യക്ഷത വഹിച്ചു. പി.എം. അമീർ, വി.എം. മുഹമ്മദ് ഗസ്സാലി, സി.എച്ച്. റഷീദ്, ഇ.പി. കമറുദ്ദീൻ, കെ.എ. ഹാറൂൺ റഷീദ്, വി.കെ. മുഹമ്മദ്, എം.കെ. മാലിക്, സി. അബ്്ദുട്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.