തൃശൂര്‍: ആരവങ്ങളും ആർപ്പുവിളികളുമായി ആവേശം മുറ്റിനിന്ന അന്തരീക്ഷത്തിൽ തൃശൂര്‍ പൂരത്തിന് കൊടിയേറി. 25നാണ് തൃശൂര്‍ പൂരം. 23ന് സാമ്പിൾ വെടിക്കെട്ട് നടക്കും. അന്നുതന്നെ ചമയ പ്രദർശനം തുടങ്ങും. 26ന് പുലർച്ചയാണ് പൂരം വെടിക്കെട്ട്. പൂരത്തിെൻറ പ്രധാന പങ്കാളിയായ തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. പിന്നീട് പാറമേക്കാവ് ക്ഷേത്രത്തിലും. ഘടക പൂരങ്ങളുമായെത്തുന്ന എട്ടു ക്ഷേത്രങ്ങളില്‍ ആദ്യം ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലും അവസാനം കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തിലുമായിരുന്നു കൊടിയേറ്റ്. പാറമേക്കാവിൽ തട്ടകക്കാർ കൊടിയേറ്റിയതോടെ പുറത്തേക്കെഴുന്നള്ളത്തായി. തിരുവമ്പാടി ക്ഷേത്രത്തില്‍ 11.50നും പാറമേക്കാവിൽ 12.20ഓടെയുമായിരുന്നു കൊടിയേറ്റ്. പൂജിച്ച കൊടിക്കൂറ പാരമ്പര്യാവകാശികളായ ആശാരിമാർ തയാറാക്കി നൽകിയ ധ്വജസ്തംഭത്തിൽ കെട്ടി തട്ടകക്കാരും ദേവസ്വം അധികൃതരും ചേർന്ന് ആർപ്പുവിളികളോടെ ഉയർത്തി. തിരുവമ്പാടി വിഭാഗം നായ്ക്കനാലിലും നടുവിലാലിലും പാറമേക്കാവ് വിഭാഗം ക്ഷേത്രത്തിന് മുന്നിലെ പാല മരത്തിലും മണികണ്ഠനാലിലുമാണ് പൂരപ്പതാക ഉയർത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശെൻറയും ദേവസ്വം ഭാരവാഹികളുടെയും നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.