തൃശൂർ: പൂരം കുടമാറ്റം കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. ജില്ലാ കലക്ടർ എ. കൗശികൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചതാണിത്. ഇതാദ്യമായാണ് മുഖ്യമന്ത്രി പൂരം കാണാൻ എത്തുന്നത്. വിദേശികൾക്ക് കുടമാറ്റം കാണാൻ ഒരുക്കുന്ന പവലിയനിൽ ഇരുന്നാവും മുഖ്യമന്ത്രിയും കുടമാറ്റം കാണുക. മുഖ്യമന്ത്രിയുടെ വരവ് കണക്കിലെടുത്ത് പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ല. തെക്കേഗോപുര നടയിൽ ബാരിക്കേഡ് വെക്കുന്നത് മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്തല്ലെന്നും ആനകളുടെ സമീപം ജനങ്ങൾ പോകുന്നത് തടയാനാണെന്നും കലക്ടർ പറഞ്ഞു. കുടമാറ്റം കാണാൻ മുഖ്യമന്ത്രി എത്തുമെന്നുതന്നെയാണ് വ്യാഴാഴ്ച ലഭിച്ച വിവരമെന്ന് കലക്ടർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ വരവ് കണക്കിലെടുത്ത് സുരക്ഷ കൂടുതൽ ശക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.