ഇ-പോസിൽ റേഷൻ വിതരണം അനിശ്ചിതത്വത്തിൽ തൃശൂര്‍: സംസ്ഥാനത്ത് റേഷൻ വിതരണം ഇതുവരെ പൂർവസ്ഥിതിയിലായില്ല. അന്ത്യോദയ, മുൻഗണന വിഭാഗങ്ങൾക്ക് ഭാഗികമായി നൽകിയെങ്കിലും മുൻഗണനേതര, സ്റ്റേറ്റ് സബ്സിഡി വിഭാഗക്കാർക്ക് ഇതുവരെ റേഷൻ വിഹിതം നൽകാനായിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ 20 ദിവസമായി സംസ്ഥാനത്ത് പൊതുവിതരണം കൃത്യമായി നടക്കാത്ത സാഹചര്യമാണുള്ളത്. ഇ-പോസ് സ്ഥാപിക്കുന്നതിനായി മാർച്ച് 31ന് റേഷൻകടകൾ അടച്ചപ്പോൾ ഏപ്രിൽ 10ന് വിതരണം പുനരാരംഭിക്കുമെന്നായിരുന്നു പൊതുവിതരണ വകുപ്പിെൻറ അറിയിപ്പ്. എന്നാൽ, അന്ന് വിതരണം തുടങ്ങാനായില്ല. വിഷുവിന് രണ്ട് ദിവസം മുമ്പ് വിതരണം നടത്താനുള്ള ശ്രമം വിജയിച്ചില്ല. പകരം, നേരത്തെ ഉണ്ടായിരുന്ന നീക്കിയിരിപ്പ് ഉപയോഗിച്ച് അന്ത്യോദയ, മുൻഗണന വിഭാഗത്തിന് നിശ്ചയിച്ച വിഹിതത്തിെൻറ പകുതി നൽകി. ഏപ്രിലിലെ വിഹിതം എത്തിയെങ്കിലും ഇ-പോസ് മെഷിനിൽ ഇവ അപ്ലോഡ് ചെയ്യാനായിട്ടില്ല. ഇൗ പ്രക്രിയ പുേരാഗമിക്കുകയാണ്. ഇത് പൂർത്തിയാവുന്നതോെട മാത്രമേ വിതരണം കൃത്യമായി നടത്താനാവൂ. എന്നാൽ സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിന് എത്ര വിഹിതം നൽകണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനവും ഉണ്ടായിട്ടില്ല. അതിനിെട, ഇ-പോസ് മെഷിൻ സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്ത റേഷൻകട ഉടമകൾ സ്റ്റോക്ക് കൃത്യമായി തൂക്കി നൽകണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. മലപ്പുറം, പാലക്കാട് ജില്ലകളിൽ ഉടമകൾ സമരവും പ്രഖ്യാപിച്ചു. ജില്ല സപ്ലൈ ഒാഫിസർമാരുടെ നേതൃത്വത്തിൽ റേഷൻകട ഉടമകളുടെയും വാതിൽപടി വിതരണക്കാരുടെയും യോഗത്തിൽ ഇൗ മാസം സഹകരിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു. മേയ് മുതൽ കടകളിലേക്കുള്ള അളവ് കൃത്യമായി തൂക്കിനൽകുമെന്ന ഉറപ്പിലാണ് റേഷൻകടക്കാർ ഇക്കാര്യം അംഗീകരിച്ചത്. ഒപ്പം റേഷൻകടക്കാർക്ക് പ്രഖ്യാപിച്ച ഒാണറേറിയം നൽകണമെന്ന ആവശ്യവും കടക്കാർ ഉന്നയിക്കുന്നുണ്ട്. മാത്രമല്ല മണ്ണെണ്ണക്ക് മാത്രം ബില്ല് എഴുതി നൽകണമെന്ന കാര്യത്തിലും കടക്കാർക്ക് അതൃപ്തിയുണ്ട്. അപൂർണ വിതരണം നടക്കുന്നതിനാൽ ഏപ്രിലിലെ വിതരണം മേയ് 10വരെ നീട്ടാനും സാധ്യതയുണ്ട്. പി.എ.എം ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.