രണ്ട്​ വർഷത്തിനകം മൊബൈലും ഇൻറർനെറ്റും ഉപഗ്രഹം വഴി ^ എസ്. സോമനാഥ്

രണ്ട് വർഷത്തിനകം മൊബൈലും ഇൻറർനെറ്റും ഉപഗ്രഹം വഴി - എസ്. സോമനാഥ് തൃശൂർ: രണ്ട് വർഷത്തിനുള്ളിൽ മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ പൂർണമായും ഉപഗ്രഹങ്ങളുടെ സഹായത്തോടെ ലഭ്യമാകുന്ന സംവിധാനം വരുമെന്ന് വിക്രം സാരാഭായ് സ്‌പേസ് സ​െൻറർ ഡയറക്ടർ എസ്. സോമനാഥ്. തൃശൂർ പൂരം പ്രദർശനത്തിൽ ഐ.എസ്.ആർ.ഒ പവലിയൻ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താവിനിമയ-, വിനോദ രംഗത്ത് വന്‍കുതിപ്പിന് ഉപഗ്രഹങ്ങൾ വഴിതെളിക്കും. തുടക്കത്തിൽ ചെലവേറുമെങ്കിലും പിന്നീട് വൻതോതിൽ ചെലവുകുറയുമെന്ന് അദ്ദേഹം പറഞ്ഞു. ഉപഗ്രഹങ്ങളുടെ പ്രാധാന്യവും അവയുടെ കർത്തവ്യങ്ങളും ലക്ഷ്യങ്ങളും അദ്ദേഹം വിവരിച്ചു. ഉപഗ്രഹമാതൃകകളും സചിത്രവിവരണവും പവലിയനിലുണ്ട്. പി.എസ്.എൽ.വി, ജി.എസ്.എൽ.വി, ജി.എസ്.എൽ.വി. എം.കെ.3, ചന്ദ്രയാൻ 2, സൗത്ത് ഏഷ്യൻ സാറ്റ്ലൈറ്റ്, ജി സാറ്റ് 9 തുടങ്ങിയവയുടെ വിവരണങ്ങളും മാതൃകകളുമാണുള്ളത്. മീൻപിടിത്തത്തിനായി തൊഴിലാളികൾക്ക് കാലാവസ്ഥാവിവരങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്പും (നാവിക് ബേസ്ഡ് ഫിഷർമെൻ അപ്ലിക്കേഷൻ), പെട്രോൾ, ഡീസൽ ഇന്ധനത്തിന് പകരം ലിഥിയം അയൺസെല്ലും പ്രദർശനത്തിൽ കാണാം. രാജ്യാന്തര ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതി ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച്‌ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒ പിന്നിട്ട നാഴികക്കല്ലിന് അടിവരയിടുന്ന വിവരണങ്ങളാണ് പവലിയ​െൻറ തുടക്കത്തിലുള്ളത്. ബഹിരാകാശ ഗവേഷണത്തി​െൻറ ഭാഗമായി വികസിപ്പിച്ച ഉപഗ്രഹങ്ങള്‍ ജനജീവിതത്തി​െൻറ വിവിധ മേഖലകളിൽ സഹായിക്കുന്നതും മത്സ്യബന്ധനം, ഭൂവിനിയോഗം, വനമേഖലകളുടെ അതിര്‍ത്തി നിര്‍ണയം തുടങ്ങിയ മേഖലകളില്‍ ഉപഗ്രഹസഹായം ലഭ്യമാക്കുന്നതും പവലിയനിലൂടെ വ്യക്തമാക്കുന്നുണ്ട്. വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. അറവുമുതൻ അധ്യക്ഷനായി. ഗ്രൂപ്പ് ഡയറക്ടർ എസ്.ആർ. വിജയമോഹനകുമാർ, പൂരം പ്രദർശനകമ്മിറ്റി സെക്രട്ടറി ജി. രാജേഷ്, കെ. സതീഷ് മേനോൻ എന്നിവർ പങ്കെടുത്തു. പൂരം പ്രദർശനകമ്മിറ്റി പ്രസിഡൻറ് പി. രാധാകൃഷ്ണനും പവലിയൻ അണിയിച്ചൊരുക്കിയവർക്കും സോമനാഥ് റോക്കറ്റി​െൻറ മാതൃക സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.