മറ്റത്തൂര്‍: നാഡിപ്പാറയില്‍ ദന്തപാല മരങ്ങള്‍ പൂത്തുനില്‍ക്കുന്നത് കൗതുകക്കാഴ്ചയാകുന്നു. അപൂർവയിനത്തില്‍പെട്ട ഔഷധവൃക്ഷമാണ് ദന്തപാല. നാഡിപ്പാറ സാംസ്‌കാരിക നിലയം പരിസരത്ത് പത്തോളം ദന്തപാലകളാണ് പൂത്തുനില്‍ക്കുന്നത്. വെണ്‍പാല, അയ്യപ്പാല, ഗന്ധപ്പാല, വെട്ടപ്പാല, കോമ്പാല എന്നെല്ലാം ഈ ഔഷധമരത്തിന് പേരുണ്ട്. വനമേഖലയോട് ചേര്‍ന്നാണ് ദന്തപാലകള്‍ കൂടുതലായി കാണപ്പെടുന്നത്. 'ചര്‍മരോഗ സംഹാരി' എന്നറിയപ്പെടുന്ന ദന്തപാലയുടെ ഇലകള്‍ സോറിയാസിസ് ചികിത്സക്കാണ് കൂടുതൽ ഉപയോഗിക്കുന്നത്. വട്ടച്ചൊറി, ചിരങ്ങ്, ചിലന്തിവിഷം, തൊലിപ്പുറത്തുണ്ടാകുന്ന നിറഭേദങ്ങള്‍, തടിപ്പ്, ചൊറിച്ചില്‍ തുടങ്ങി വിഷജന്യങ്ങളായ അനേകം ത്വഗ് രോഗങ്ങള്‍ക്കും ഇത് ഉത്തമ ഔഷധമാണ്. പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ മരം കേരളത്തില്‍ വളരെ കുറച്ചുപ്രദേശങ്ങളില്‍ മാത്രമാണ് കാണപ്പെടുന്നത്. മറ്റത്തൂര്‍ പഞ്ചായത്തില്‍ നാഡിപ്പാറയില്‍ മാത്രമാണ് ഇത്രയധികം ദന്തപാലമരങ്ങളുള്ളത്. വേനല്‍ക്കാലത്താണ് ദന്തപാലകള്‍ പൂക്കുന്നത്. ദന്തപാല മരങ്ങള്‍ വെളുത്ത നിറത്തിലുള്ള പൂക്കള്‍ ചൂടി കാറ്റിലുലയുന്നത് മനോഹര കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.