ചാലക്കുടി: കൂടപ്പുഴ അജന്ത ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിെൻറ വാര്‍ഷികാഘോഷമായ അജന്ത ഫെസ്റ്റ് ഇൗ മാസം 21നും 22നും ആറാട്ടുകടവ് ജങ്ഷനില്‍ നടക്കും. 21ന് വൈകീട്ട് അഞ്ചിന് ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ നഗരസഭ ചെയര്‍പേഴ്സൻ ജയന്തി പ്രവീണ്‍കുമാര്‍ ആദരിക്കും. വിവിധ കലാപരിപാടികള്‍, നാടകം എന്നിവ അരങ്ങേറുന്നു. 22ന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സംവിധായകന്‍ സുന്ദര്‍ദാസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മെഗാ ഷോ അരങ്ങേറും. സംഘാടക സമിതി ചെയര്‍മാന്‍ ജോണി മേച്ചേരി, കണ്‍വീനര്‍ കെ. സുനില്‍കുമാര്‍, പ്രസിഡൻറ് സി. മധുസൂധനന്‍, സെക്രട്ടറി വി.പി. ജോണ്‍, മഹേഷ് ആലേക്കാട്ട് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. കിസാൻ സഭ ധർണ ചാലക്കുടി: ജലം, കാട്, മണ്ണ്, വായു എന്നിവ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ ചാലക്കുടി താലൂക്ക് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ജില്ല പ്രസിഡൻറ് കെ.വി. വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അനിത രാധാകൃഷ്ണന്‍, സി.പി.െഎ മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍, ജില്ല കമ്മിറ്റി അംഗം എം.ബി. ലത്തീഫ്, എം.വി. ഗംഗാധരന്‍, ടി.വി. രാമകൃഷ്ണന്‍, മണ്ഡലം സെക്രട്ടറി സി.വി. ജോഫി, പി.കെ. പോള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.