ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച സുരക്ഷാക്രമീകരണങ്ങളും മുന്‍കരുതലുകളും ചര്‍ച്ച ചെയ്യാൻ കെ.യു. അരുണന്‍ എം.എൽ.എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പൊലീസ് സേവനം, ആന എഴുന്നള്ളിപ്പ്, പാപ്പാന്മാരുടെ പട്ടിക, ഡോക്ടര്‍മാരുടെ സേവനം, എലിഫൻറ് സ്‌ക്വാഡ്, മയക്കുവെടി വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവയെക്കുറിച്ചെല്ലാം യോഗം ചര്‍ച്ച നടത്തി. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിനായി എ.ഡി.എം ചെയര്‍മാനും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കണ്‍വീനറുമായി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ സി. ലതിക, ഡെപ്യൂട്ടി കലക്ടര്‍ എം.സി. റെജില്‍, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, ഡെപ്യൂട്ടി ഡി.എം.ഒ വി.കെ. മിനി, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, എസ്.ഐ സുശാന്ത്, ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. എം.കെ. പ്രദീപ്കുമാര്‍, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.കെ. ഷാജികുമാര്‍, ജില്ല മൃഗാശുപത്രിയിലെ ഡോ. എം.എസ്. വിജയകുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.