കൊടകര: വട്ടേക്കാട് തപോവനം ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം ശിവക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് അത്താഴപൂജക്ക് ശേഷം സാംസ്‌കാരിക സമ്മേളനവും നൃത്ത നൃത്യങ്ങളും നടക്കും. വെള്ളിയാഴ്ച രാവിലെ ഉത്സവദിവസം 4.30ന് നടതുറക്കല്‍, മഹാഗണപതി ഹോമം, യജ്ഞം, അഭിഷേകം, ഉഷപൂജ, കാഴ്ചശീവേലി, മേളം, 1008 കുംഭാഭിക്ഷേകം, അമൃത ഭോജനം, ആനയൂട്ട്, വൈകീട്ട് വിവിധ ദേശങ്ങളില്‍ നിന്നുള്ള പൂരം കാവടി ആഘോഷങ്ങള്‍, കാള കളി, സാംബവനൃത്തം, മുടിയാട്ടം, തെയ്യം തുടങ്ങിയ നാടന്‍ കലകളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തും. അത്താഴ ശീവേലിക്ക് ശേഷം മഹാഗുരുതിയോടെ നടയടക്കും. ഉത്സവാഘോഷങ്ങളില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മിച്ചം വരുന്ന പണം നിർധനര്‍ക്ക് പെന്‍ഷന്‍, ചികിത്സാസഹായം, പഠന സഹായം, ചെറു ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് സഹായം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ക്ഷേത്രം തന്ത്രി തപോവനം അശ്വിനിദേവ്, രക്ഷാധികാരി ചന്ദ്രന്‍ ഇല്ലത്തുപറമ്പില്‍, ചെയര്‍മാന്‍ എന്‍.പി. ശിവന്‍, രഘുനാഥ് കണിയത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വിളംബര ജാഥ കൊടകര: ഈ മാസം 21നും 22നും കൊടകര എസ്.എന്‍ ട്രസ്റ്റ് ഹാളില്‍ നടക്കുന്ന ഗുരുധർമ പ്രചാരണ സഭ ജില്ല സമ്മേളനത്തിെൻറ ഭാഗമായി വിളംബരജാഥ നടത്തി. പ്രസിഡൻറ് പി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. മാള എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡൻറ് പി.കെ. സാബു അധ്യക്ഷത വഹിച്ചു. വിളംബരജാഥ ക്യാപ്റ്റന്‍ ഗോപി കുണ്ടനിക്ക് ചക്കാംപറമ്പ് ക്ഷേത്രം പ്രസിഡൻറ് എ.ആര്‍. രാധാകൃഷ്ണന്‍ പതാക കൈമാറി. വിവിധ സ്ഥലങ്ങളില്‍ സ്വീകരണത്തിനുശേഷം കോടാലിയില്‍ സമാപിച്ചു. സമാപന സമ്മേളനം ആല്‍ത്തറ ജങ്ഷനില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ. രാജന്‍ബാബു അധ്യക്ഷത വഹിച്ചു. ഗുരുധർമ പ്രചാരണസഭ കൊടകര പ്രസിഡൻറ് വി.സി. പ്രഭാകരന്‍, സെക്രട്ടറി സദാനന്ദന്‍ കണ്ണന്‍കാട്ടില്‍, മറ്റത്തൂര്‍ പ്രസിഡൻറ് ഗോപി കുണ്ടനി, ചക്രപാണി ശാന്തികള്‍, ഗുരധർമ പ്രചാരണസഭ കേന്ദ്രസമിതി അംഗങ്ങളായ എ.കെ. ജയരാജ്, കെ.കെ. ചന്ദ്രശേഖരന്‍, മോഹനന്‍ മറ്റത്തില്‍, കെ.കെ. നരേന്ദ്രന്‍, പ്രസന്നകുമാരി, രാജി ചിന്മയന്‍, സതീഷ് കരിംപറമ്പില്‍, സി.സി. സുധാകരന്‍, സുകുമാരന്‍ മുടിലിക്കുളം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.