ആമ്പല്ലൂര്‍: സര്‍വിസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറിയ ബൈക്കില്‍ കാറിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികൻ ചിറ്റിശ്ശേരി സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. ഇയാളെ പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെ പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് മുന്നിലായിരുന്നു അപകടം. ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി. തുടര്‍ന്ന് ക്രൈയിന്‍ ഉപയോഗിച്ചാണ് കാര്‍ മാറ്റിയത്. ഓട്ടോ മറിഞ്ഞു ആമ്പല്ലൂർ: -ദേശീയപാത നന്തിക്കരയില്‍ ഓട്ടോറിക്ഷ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ഒല്ലൂര്‍ പാണഞ്ചേരി ഷൈജു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മുന്നിലെ കാര്‍ ബ്രേയ്ക്കിട്ടപ്പോള്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒല്ലൂരില്‍നിന്ന് മാളയിലേക്ക് പോവുകയായിരുന്നു ഓട്ടോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.