ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ പുതിയ പാലം നിർമിക്കാനുള്ള പ്രാരംഭ നടപടി കൈക്കൊള്ളാന്‍ മൈനര്‍ ഇറിഗേഷന്‍ പമ്പ് ഹൗസും അനുബന്ധ സംവിധാനങ്ങളും മാറ്റി സ്ഥാപിക്കും. ഇതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിെൻറ അനുമതി ലഭിക്കേണ്ടതുണ്ട്. പാലം നിർമാണത്തിന് ബജറ്റില്‍ 15 കോടി രൂപ മാറ്റിെവച്ചിട്ടുണ്ട്. ചാലക്കുടി നഗരത്തെയും കാടുകുറ്റി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. അന്നനാട്ടിലും പടിഞ്ഞാറേ ചാലക്കുടിയിലുമായാണ് പാലത്തിെൻറ ഇരുവശങ്ങള്‍. പാലം നിർമിക്കാന്‍ പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് അഞ്ചു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ചാലക്കുടി മണ്ഡലത്തിലെ തന്നെ എടത്രക്കാവ് പാലത്തിെൻറയും നിർമാണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാന ബജറ്റില്‍ തുക വക കൊള്ളിച്ചിട്ടുണ്ട്. 10.28 കോടി രൂപ ചെലവില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് നിർമാണം നടത്തുക. ഇതിെൻറ നിർമാണത്തിനും ചില തടസ്സങ്ങളുണ്ട്. പവര്‍ഗ്രിഡ് കോർപറേഷെൻറ വൈദ്യുതി ലൈന്‍ കടന്നുപോകുന്നത് ഇതിെൻറ നിർമാണ സ്ഥലം വഴിയാണ്. അതിനാല്‍ ലൈന്‍ മാറ്റുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ചാലക്കുടിപ്പുഴക്ക് കുറുകെ മേലൂര്‍ പഞ്ചായത്തിനെയും പരിയാരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന എടത്രക്കാവ് പാലത്തിന് സാങ്കേതികാനുമതി നേരത്തെ ലഭിച്ചതാണ്. പൂലാനിയിലെ എടത്രക്കാവിനെയും പരിയാരത്തെ മൂഴിക്കകടവിനെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 120 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ടാകും. പാലത്തിന് വേണ്ടി സ്ഥലം അക്വയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ മൂലം പാലം നിർമാണ പ്രരംഭ നടപടികള്‍ വൈകിയിരുന്നു. ചാലക്കുടി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും കെട്ടിടങ്ങളും അടക്കമുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബി.ഡി. ദേവസി എം.എൽ.എയുടെ അധ്യക്ഷതയില്‍ ചാലക്കുടി ഗവ. റസ്റ്റ് ഹൗസില്‍ അവലോകന യോഗം ചേര്‍ന്നു. റോഡുകളും കെട്ടിടങ്ങളും അടക്കമുള്ള മറ്റ് നിർമാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കാൻ സത്വര നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. സൂപ്രണ്ടിങ് എൻജിനീയര്‍ ടി.കെ. ബല്‍ദേവ്, മറ്റ് ഉദ്യോഗസ്ഥരായ പി.വി. ബിജി, വി.പി. സിേൻറാ, എ.കെ. നവീന്‍, ദേവകുമാര്‍, എം. അശോക് കുമാര്‍, വി.കെ. ശ്രീകല, അജിത്കുമാര്‍, പി.പി. റാബിയ, സി.ആര്‍. ബീന, ജയ്രാജ്, വില്‍സന്‍, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.