ചാലക്കുടി: നോർത്ത് ചാലക്കുടി മഠത്തില്‍കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള ആറാട്ടും രഥോത്സവവും ഏപ്രില്‍ 20ന് നടക്കും. കൂടപ്പുഴ ആറാട്ടുകടവില്‍നിന്ന് വിവിധ കലാരൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ വൈകിട്ട് നാലിന് ആരംഭിക്കുന്ന രഥയാത്ര രാത്രി ഒമ്പതോടെ ക്ഷേത്രത്തിലെത്തുമെന്ന് എന്‍. കുമാരന്‍, വേണു കടുക്കപ്പിള്ളി, ബാബു പള്ളാടന്‍, ഗിരീഷ് കുന്നേക്കാട്ടുകര എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ലൂവീസ് മേലേപ്പുറത്തിന് ചാവറ പുരസ്‌കാരം ചാലക്കുടി: പ്രഥമ ചാവറ കായിക പ്രതിഭ പുരസ്‌കാരം ചാലക്കുടിയിലെ കായിക പ്രതിഭയും പോട്ട കെ.ഇ.സി.യു.പി സ്‌കൂളിലെ കായിക അധ്യാപകനുമായ ലൂവീസ് മേലേപ്പുറത്തിന്. ദേശീയ ഫുട്ബാള്‍ താരങ്ങളായ ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും ചേര്‍ന്ന് പുരസ്‌കാരം നല്‍കി. 26 വര്‍ഷമായി ചാലക്കുടിയില്‍ കായിക മേഖലയിലെ പ്രമുഖ സംഘാടകന്‍ കൂടിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.