ഇരിങ്ങാലക്കുട: പടിയൂരിൽ സി.പി.എമ്മുകാരെ ആക്രമിച്ച കേസിൽ ഏഴ് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂർ മണ്ണായിൽ ശ്രീജിത്ത്, കരകണ്ടാർ സുഖിൻ, വലൂപറമ്പിൽ മനോജ് കുമാർ, കൂടക്കര വൈഷ്ണവ്, വിരുത്തിപറമ്പിൽ ശ്യാംകുമാർ, അണ്ടികോട്ട് കർണൻ, പൊത്താര രജീഷ് എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വർഗീസും സംഘവും അറസ്റ്റ് ചെയ്തത്. വിഷുത്തലേന്ന് സി.പി.എം പ്രവർത്തകരായ പ്രശോഭ്, മധു എന്നിവരെ മർദിച്ച കേസിലാണ് അറസ്റ്റ്. ഏറെ നാളുകളായി പടിയൂരിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർത്തിെൻറ തുടർച്ചയായിരുന്നു ആക്രമണം. കാട്ടൂർ എസ്.ഐ പി.സി. ചാക്കോ, എ.എസ്.െഎമാരായ റാഫേൽ, അഹദ്, എസ്.പി.ഒമാരായ ജയകുമാർ, ചാക്കോ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.