ഹൃദയ പാലിയേറ്റിവ് കെയര്‍ ഉദ്​ഘാടനം

ചാലക്കുടി: രൂപത മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റിലി​െൻറ സ്മരണക്കായി ആരംഭിച്ച ഹൃദയ പാലിയേറ്റിവ് കെയറി​െൻറ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക്കുടി മേഖലയില്‍ തുടക്കമായി. മേഖല സ​െൻററി​െൻറ വെഞ്ചിരിപ്പ് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, സ​െൻറ് ജെയിംസ് അസോ. ഡയറക്ടര്‍ ഫാ. ലിജോ കോങ്കോത്ത്, ചാലക്കുടി ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി, നോര്‍ത്ത് ചാലക്കുടി ഇടവക വികാരി ഫാ. വര്‍ഗീസ് ചാലശ്ശേരി, ചാലക്കുടി നഗരസഭ ചെയര്‍പേഴ്‌സൻ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, പ്രതിപക്ഷ കക്ഷി നേതാവ് വി.ഒ. പൈലപ്പന്‍, വാര്‍ഡ് കൗണ്‍സിലര്‍ സൂസന്‍ ആൻറണി എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സണ്ണി കളമ്പനാതടത്തില്‍ സ്വാഗതവും ചാലക്കുടി മേഖല ഡയറക്ടര്‍ ഫാ. വിത്സന്‍ മൂക്കനാംപറമ്പില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.