ഔഷധ ഗ്രാമം പദ്ധതി തുടങ്ങി

തൃപ്രയാർ: നാട്ടിക എജുക്കേഷനൽ സൊസൈറ്റി കോളജി​െൻറ പുതിയ സംരംഭമായ ഔഷധ ഗ്രാമം പദ്ധതി സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ ശിവൻ കണ്ണോളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനു, ഔഷധി സൂപ്രണ്ട് ഡോ. രജിതൻ, മുൻ എം.എൽ.എ പി.എ. മാധവൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സ്വാദിഖലി, പ്രഫ. വി.എം. സിദ്ധാർഥൻ, പ്രിൻസിപ്പൽ വി. ലളിത എന്നിവർ സംസാരിച്ചു. ആയുർവേദത്തി​െൻറയും തനത് ഔഷധത്തി​െൻറയും പ്രാധാന്യം നേരിട്ട് മനസ്സിലാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. കോളജ് കാമ്പസിലാണ് ഔഷധത്തോട്ടം ഒരുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.