ഡയാലിസിസ്​​ സഹായ വിതരണം

കൊടുങ്ങല്ലൂർ: മാടവന ഗ്രാമവേദി സൗഹൃദ സംഘം ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുപേർക്ക് സൗജന്യ ഡയാലിസിസിന് സഹായം നൽകി. സി.കെ വളവ് കമ്യൂണിറ്റി ആശുപത്രിയിലെ 'നമ്മുടെ ആരോഗ്യം'ചാരിറ്റബിൾ ട്രസ്റ്റി​െൻറ ഡയാലിസിസ് ഫണ്ടിലേക്കാണ് പണം കൈമാറിയത്. ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നമ്മുടെ അരോഗ്യം ചെയർമാൻ കെ.എം. നൂറുദ്ദീൻ ഫണ്ട് ഏറ്റുവാങ്ങി. ബക്കർ മേത്തല മുഖ്യപ്രഭാഷണം നടത്തി. പി.എ. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. എം.എ. അബ്ദുൽ അക്ബർ, എം.ജി. സതീഷ് പ്രഭു, എ.കെ. അബ്ദുൽ അസീസ്, ടി.എ. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. ടി.കെ. സുൽഫിക്കർ സ്വാഗതവും കെ.ഐ. അനസ് ഇബ്രാഹിം നന്ദിയും പറഞ്ഞു. ബൈബിൾ കൺവെൻഷൻ കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത കൃപാഭിഷേക ബൈബിൾ കൺവെൻഷന് തുടക്കമായി. ബിഷപ് ഡോ. ജോസഫ് കരിക്കാശ്ശേരി ഉദ്ഘാടനം ചെയ്തു. സ​െൻറ് തോമസ് ദേവാലയത്തിൽ നിന്ന് എത്തിച്ചേർന്ന ബൈബിൾ പ്രയാണത്തെ രൂപത ഡയറക്ടർമാരും വൈദികരും ചേർന്ന് സ്വീകരിച്ച് ബൈബിൾ വചന കൂടാരത്തിൽ പ്രതിഷ്ഠിച്ചു. ശനിയാഴ്ച വരെ നടക്കുന്ന കൺവെൻഷ​െൻറ ആദ്യ ദിവസം സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിശ്വാസികളാണ് കത്തീഡ്രൽ അങ്കണത്തിൽ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.