എറിയാട്: ഇന്ത്യയിൽ പോരാട്ടത്തിെൻറ ചരിത്രം ആവർത്തിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ പറഞ്ഞു. 'എല്ലാവരുടേതുമാണ് ഇന്ത്യ'കാമ്പയിെൻറ ഭാഗമായി വെൽഫെയർ പാർട്ടി കയ്പമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന ജാഥയുടെ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിെൻറ ഏകാധിപത്യത്തിനും വംശീയ ധ്രുവീകരണത്തിനും ഉന്മൂലന രാഷ്ട്രീയത്തിനും എതിരെ ഇന്ത്യയിൽ പോരാട്ടം ശക്തിപ്പെടുകയാണ്. രാജ്യത്ത് മുസ്‌ലിംകൾക്കും ദലിതുകൾക്കുമെതിരായ സംഘ്പരിവാർ അക്രമങ്ങൾക്കെതിരെ സൗഹൃദത്തിെൻറയും സാമൂഹികനീതിയുടെയും രാഷ്ട്രീയം ഉയർന്ന് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡൻറ് റഫീഖ് കാതിക്കോട് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാർ മുഖ്യപ്രഭാഷണം നടത്തി. ടി. ശിവശങ്കരൻ, ഇ.എസ്. അബ്ദുൽകരീം, എം.എം. അനസ്, ബ്ലോക്ക് പഞ്ചായത്തംഗം സഈദ സുലൈമാൻ, എ.കെ. അലിക്കുഞ്ഞി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.