തൃശൂര്‍: തൃശൂര്‍, പാലക്കാട്, മലപ്പുറം റവന്യൂ ഡിസ്ട്രിക്ടുകളിലെ ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡിയുടെ സേവന പദ്ധതികളിലൊന്നായ ലയണ്‍ ക്വസ്റ്റ് ശിബിരത്തിന് തുടക്കം. കുട്ടികളില്‍ മൂല്യബോധവും നീതിബോധവും ഉണ്ടാക്കാനായി ആവിഷ്‌ക്കരിച്ച അധ്യാപക പഠന പദ്ധതിയാണിത്. ത്രിദിന പരിശീലനത്തിലൂടെ രണ്ടു ലക്ഷം വിദ്യാർഥികള്‍ക്ക് പ്രയോജനം ലഭിക്കും. ലയണ്‍സ് ഇൻറര്‍നാഷണല്‍ ട്രെയ്‌നറായ പ്രഫ. വര്‍ഗീസ് വൈദ്യനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ 15 വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകരാണ് തൃശൂര്‍ ലയണ്‍സ് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.എ. തോമാച്ചന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലയണ്‍ ക്വസ്റ്റ് ഡിസ്ട്രിക്ട് ചെയര്‍മാന്‍ ജോഷ്വാ കോശി, പ്രോഗ്രാം കോഒാഡിനേറ്ററും ലയണ്‍സ് സോണ്‍ ചെയര്‍മാനുമായ ജെയിംസ് വളപ്പില വിഷയം അവതരിപ്പിച്ചു. ലയണ്‍സ് ക്യാബിനറ്റ് സെക്രട്ടറിമാരായ മിക്കി നടക്കലാന്‍, വിഷ്ണു നമ്പൂതിരി, ലയണ്‍സ് റീജനല്‍ ചെയര്‍മാന്‍മാരായ തോമസ് പൊടിപ്പാറ, ശ്രീധരന്‍ നായര്‍, ലയണസ് ഫോറം പ്രസിഡൻറ് ഗീതു തോമസ് എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡൻറ് കെ.എസ്. പ്രവീണ്‍ സ്വാഗതവും, മണ്ണുത്തി അഗ്രിസിറ്റി പ്രസിഡൻറ് പ്രശാന്ത് മേനോന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.