തൃശൂർ: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് മർദനമേറ്റ ഒളരി നീരാളിപ്പാടം വീട്ടിൽ സനൽ പോൾ (25) മരിച്ച സംഭവത്തിൽ സുഹൃത്തുക്കളായ എട്ട് പേരെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൊഴുക്കുള്ളി ആശാനഗർ സ്വദേശികളായ കൂളായി വീട്ടിൽ സനോജ് (25), സഹോദരൻ മനോജ് (26), അയ്യേക്കാരൻ ചൂണ്ടക്കൽ വീട്ടിൽ വിനു (20), ചിറക്കേക്കാരൻ വീട്ടിൽ ജെറിൻ (28), എലവത്തിങ്കൽ വീട്ടിൽ നിധിൻ (27), നാടോടി വീട്ടിൽ രഞ്ജിത്ത് (37), മുളയം വലക്കാവ് അച്ചൻകുന്നിൽ വലിയവീട്ടിൽ നിഖിൽ (18), പീടികപ്പറമ്പ് ആലപ്പാട്ട് വീട്ടിൽ കെനസ് (26) എന്നിവരാണ് അറസ്റ്റിലായത്. വിഷുനാളിൽ വൈകീട്ട് തൃശൂർ നഗരത്തിലെ ബാറിൽനിന്ന് നിന്ന് മദ്യപിച്ചിറങ്ങിയ സൃഹുത്തുക്കളായ സംഘം പിന്നീട് വഴക്കാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘട്ടനത്തിൽ അടിയേറ്റ് റോഡിൽ തലയിച്ചു വീണ സനൽ പോളിനെ മറ്റുള്ളവർ ഉപേക്ഷിച്ചു പോയി. വിവരമറിഞ്ഞെത്തിയ സഹോദരൻ സബിൽ, സനലിനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. പ്രതികൾക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.