സെമിനാർ

തൃശൂർ: രാജ്യത്ത് ദളിത് വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ സാമൂഹികനീതി സംരക്ഷണ വാരം ആചരിച്ചു. ജില്ലയിൽ ഏരിയ-ലോക്കൽ തലങ്ങളിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. കോഴിക്കോട് കേളുവേട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.എ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സി.പി.എം തൃശൂർ ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ, പി.കെ.എസ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രഫ. കെ.ഡി. ബാഹുലേയൻ, സി.കെ. ഗിരിജ, ജില്ല ഭാരവാഹികളായ കെ.വി. സജു, കെ.എ. വിശ്വംഭരൻ, പി.കെ. ശിവരാമൻ, പി.എ. ലെജുകുട്ടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.