തൃശൂർ: അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ കൗൺസിൽ അംഗീകരിച്ച പീച്ചിയിലെ പഴയ ജലശുദ്ധീകരണ പ്ലാൻറ് നവീകരണ പദ്ധതി കൗൺസിലറിയാതെ വാട്ടർ അതോറിറ്റി റദ്ദാക്കി. അമൃതം പദ്ധതിയിൽ 20 ദശലക്ഷം ലിറ്ററിെൻറ പുതിയ ജലശുദ്ധീകരണ പ്ലാൻറ് പീച്ചിയിൽ സ്ഥാപിക്കുന്നതിെൻറ പേരിലാണ് 14.5 ദശലക്ഷത്തിെൻറ പഴയ പ്ലാൻറ് കാലഹരണപ്പെട്ടുവെന്ന വാദവുമായി ഉപേക്ഷിക്കുന്നത്. അതോറിറ്റിയുടെ വാദം തിരുവനന്തപുരത്ത് ചേർന്ന ഹൈപവർ കമ്മിറ്റിയും അംഗീകരിച്ചു. മൂന്ന് കോടിയുടെ നവീകരണങ്ങൾക്ക് ടെൻഡർ നടപടികളിലേക്ക് പ്രവേശിക്കാനിരിക്കേയാണ് പദ്ധതി തന്നെ ഉപേക്ഷിച്ചുള്ള തീരുമാനം. രണ്ട് മാസം മുമ്പെടുത്ത തീരുമാനം ഇതുവരെയും കൗൺസിൽ അറിഞ്ഞിട്ടില്ല. നിലവിൽ 50.5 ദശലക്ഷം ശേഷിയുള്ളതാണ് തൃശൂർ ശുദ്ധജലവിതരണ പദ്ധതി. 20 ദശലക്ഷത്തിെൻറ പുതിയ പ്ലാൻറ് സ്ഥാപിച്ച് ആ ജലം കൂടി നഗരത്തിലെത്തിച്ചാൽ കോർപറേഷൻ പ്രദേശത്ത് 24മണിക്കൂറും സമൃദ്ധിയായി വെള്ളം ലഭിക്കുമെന്ന സാധ്യതയെ അട്ടിമറിക്കുന്നതാണ് അതോറിറ്റി നടപടിയെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.