മുതുവറ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് ശിശുക്ഷേമ വികസന ഓഫിസിെൻറ നേതൃത്വത്തിൽ സ്വഛ് ഭാരത് പദ്ധതി പ്രകാരം അടാട്ട്, തോളൂർ, കൈപ്പറമ്പ്, അവണൂർ, കോലഴി, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകളിലെ ശുചിത്വ പ്രവർത്തനങ്ങളിലെ മികച്ച നിലവാരം പുലർത്തിയ അംഗൻവാടികൾക്ക് പുരസ്കാരവും പ്രശസ്തിപത്രവും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. കുര്യാക്കോസ് പുരസ്കാരം വിതരണം ചെയ്തു. ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷ രഞ്ജുവാസുദേവൻ അധ്യക്ഷത വഹിച്ചു. സുജാത മുരളീധരൻ, മിനി ദാമോദരൻ, പി.പി. സഹീറ, സോണ വിജയൻ, ഇ.ജെ. ഷേർളി, പത്്മിനി ഒരുവിലക്കോട്ട്, ഐശ്വര്യ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. അടാട്ട് നമ്പർ-2, തോളൂർ നമ്പർ-42, കൈപ്പറമ്പ് നമ്പർ- 53, അവണൂർ നമ്പർ-109, മുളങ്കുന്നത്തുകാവ് നമ്പർ- 127, കോലഴി നമ്പർ- 159 എന്നീ അംഗൻവാടികൾക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.