ഷോളയാറിൽ വൻമരം വീണ് ഗതാഗതം സ്തംഭിച്ചു

അതിരപ്പിള്ളി: ഷോളയാറിൽ റോഡിന് കുറുകെ വൻമരം വീണ് ഗതാഗതം സ്തംഭിച്ചു. പവർഹൗസിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 12 ഒാടെയാണ് സംഭവം. അതിരപ്പിള്ളി- വാൽപ്പാറ അന്തർ സംസ്ഥാന പാതയിൽ നാലു മണിക്കൂറോളം ഗതാഗതം നിലച്ചു. മരംമുറിച്ചു മാറ്റാനാവാതെ 100 ഓളം വാഹനങ്ങൾ കുടുങ്ങി. കൊല്ലത്തിരുമേട്, മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനുകളിൽനിന്ന് വനപാലകർ ഉപകരണങ്ങളുമായെത്തി മരം മുറിച്ചുമാറ്റിയ ശേഷം വൈകീട്ട് നാലോടെയാണ് വാഹനങ്ങൾക്ക് പോകാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.