കഠ്​വ: കോൺഗ്രസ്​ ജനകീയ പ്രതിഷേധ ജ്വാല നാളെ ^എം.എം. ഹസൻ

കഠ്വ: കോൺഗ്രസ് ജനകീയ പ്രതിഷേധ ജ്വാല നാളെ -എം.എം. ഹസൻ തൃശൂർ: കഠ്വ, ഉന്നവ് സംഭവങ്ങളിൽ പ്രതിഷേധിച്ചും പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കാൻ നടപടി ആവശ്യപ്പെട്ടും വ്യാഴാഴ്ച ഇടുക്കി ജില്ലയിൽ ഒഴികെ സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജനകീയ പ്രതിഷേധ ജ്വാല തെളിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വേട്ടക്കാർക്ക് സംരക്ഷണം നൽകുന്ന സമീപനമാണ് ബി.ജെ.പിയും സംഘ്പരിവാരവും നടത്തുന്നത്. ഇരയുടെ അഭിഭാഷകക്ക് പോലും വധഭീഷണി ഉയർന്നിരിക്കുന്നു. അനുയായികൾ നടത്തുന്ന ക്രൂരത സ്വയം ഏറ്റെടുത്ത് രാജ്യത്തോട് ക്ഷമാപണം നടത്താൻ പ്രധാനമന്ത്രി തയ്യാറാകണം. പാർലമ​െൻറ് സ്തംഭിച്ചതിനെതിരെയല്ല പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷനും ഉപവാസം നടത്തേണ്ടത്. അണികൾക്ക് സദ്ബുദ്ധി വരുത്താനാണ് ഉപവാസം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച സംസ്ഥാനത്തുണ്ടായ സോഷ്യൽ മീഡിയ ഹർത്താലിന് പിന്നിൽ ഭൂരിപക്ഷ, ന്യൂനപക്ഷ തീവ്രവാദികളാണെന്ന് ഹസൻ ആരോപിച്ചു. അക്രമം മുൻകൂട്ടി കണ്ട് തടയുന്നതിൽ കേരളത്തിലെ പൊലീസ് പരാജയപ്പെട്ടു. അക്രമം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയെന്ന ഡി.ജി.പിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. ഹർത്താലി​െൻറ മറവിൽ വർഗീയ കലാപം ഉണ്ടാക്കാനാണ് ചിലർ ശ്രമിച്ചത്. വാട്സ്ആപ്പ് ഹർത്താലി​െൻറ ഉറവിടം കണ്ടെത്തി ശക്തമായ നടപടിയെടുക്കാൻ പൊലീസ് തയ്യാറാകണം. പൊലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഹസൻ കുറ്റപ്പെടുത്തി. ഈ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആറാമത്തെ കസ്റ്റഡി മരണമാണ് വരാപ്പുഴയിലെ ശ്രീജിത്തിേൻറത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണമല്ല നടക്കുന്നത്. ആലുവ എസ്.പി സി.പി.എമ്മിന് വിടുപണി ചെയ്യുകയാണ്. ഇപ്പോൾ അന്വേഷണം നടത്തുന്ന ഡി.െഎ.ജി ശ്രീജിത്തും നിഷ്പക്ഷനല്ല എന്ന് ഹസൻ പറഞ്ഞു. അതുകൊണ്ടുതന്നെ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡൻറ് ആവശ്യപ്പെട്ടു. ഈ സംഭവത്തെ കോൺഗ്രസ് രാഷ്ട്രീയമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനുള്ളിലെ ക്രിമിനലുകളെ തിരിച്ചറിയണം. ഇത്തരത്തിൽ സി.പി.എമ്മിനുവേണ്ടി പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്. മോദിയെ പ്രശംസിച്ച കെ.വി. തോമസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ഹസൻ പറഞ്ഞു. മറുപടി ലഭിച്ചാൽ രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യും. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, നേതാക്കളായ എം.പി. ജാക്സൺ, വി. ബലറാം, പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻ കുട്ടി, ജോസഫ് ചാലിശേരി, എൻ.കെ. സുധീർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.