എല്ലാ വിശ്വാസികൾക്കും ആരാധനാലയങ്ങളിൽ പ്രവേശനം നല്‍കണം ^ മന്ത്രി കടകംപിള്ളി

എല്ലാ വിശ്വാസികൾക്കും ആരാധനാലയങ്ങളിൽ പ്രവേശനം നല്‍കണം - മന്ത്രി കടകംപിള്ളി തൃശൂര്‍: മുഴുവന്‍ ഈശ്വര വിശ്വാസികള്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കണമെന്നാണ്‌ സര്‍ക്കാര്‍ നിലപാടെന്ന്‌ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക്‌ പ്രവേശനം നല്‍കുന്നത്‌ സംബന്ധിച്ച് ആചാരമനുസരിച്ചുള്ള പ്രശ്‌നങ്ങളുണ്ട്‌. അതുകൊണ്ടുതന്നെ സമവായത്തിലൂടെ മാത്രമേ തീരുമാനമുണ്ടാകൂ എന്ന്‌ മന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്ക്‌ പ്രവേശനം നല്‍കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം ആവശ്യമാണെന്ന ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസി​െൻറ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രപ്രവേശന കാര്യത്തിൽ സര്‍ക്കാരി​െൻറ അഭിപ്രായം ആരിലും അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. തന്ത്രിമാരും വിശ്വാസികളും ബന്ധപ്പെട്ട മറ്റുള്ളവരുമായി ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ ആവശ്യമാണ്‌. സാമൂഹിക കാഴ്‌ചപ്പാടില്‍ കാലാനുസൃത മാറ്റങ്ങള്‍ ആവശ്യമാണ്‌. കാലാനുസൃത മാറ്റങ്ങള്‍ക്ക്‌ എല്ലാവരും തയ്യാറാകണം -മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തന്നെ ക്ഷേത്രത്തിന്‌ പുറത്തുള്ള ഊട്ടുപുരയില്‍ അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ലെന്ന്‌ ബോര്‍ഡ്‌ എഴുതിവെച്ചിരുന്നു. കണ്ട ഉടനെ അത് താന്‍ ഇടപ്പെട്ട്‌ മാറ്റിച്ചതായി മന്ത്രി പറഞ്ഞു. വിശക്കുന്നവന്‌ മുന്നില്‍ ഡിമാൻറി​െൻറ വേര്‍തിരിവുകളില്ല. ഊട്ടുപുരയില്‍ മേല്‍വസ്‌ത്രം ധരിച്ച പുരുഷന്മാര്‍ അകത്തുപ്രേവശിക്കരുതെന്ന ആചാരവും ഒഴിവാക്കാന്‍ നിർദേശിച്ചിട്ടുണ്ട്‌. വിശ്വാസവുമായി ഒരടിസ്ഥാനവുമില്ലാത്തതാണ്‌ ഈ ആചാരം. ഇത്തരം ആചാരങ്ങളിൽ കാലികമായ മാറ്റം ഉണ്ടാകണമെന്ന് ദേവസ്വം മന്ത്രി ഒാർമിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.