കോൾ കർഷകർ കലക്ടർക്ക് കത്തു നൽകി

തൃശൂർ: നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ നൽകുകയും സമരം നടത്തുകയും ചെയ്തിട്ടും പ്രതികരിക്കാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് അടുത്ത സീസണിൽ നെൽകൃഷി ഇറക്കേണ്ടെന്ന് ജില്ല കോൾ കർഷക സംഘം ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി കലക്ടർക്ക് കത്ത് നൽകി. മുപ്പതിനായിരം ഏക്കറിലാണ് കോൾ കൃഷി നടത്തിവന്നിരുന്നത്. നെല്ല് സംഭരണത്തിന് മില്ലുകാരും സപ്ലൈക്കോയും തമ്മിൽ ഒപ്പുെവച്ച കരാർ അനുസരിച്ച് ലോറി വരുന്ന സ്ഥലത്ത് ഗുണനിലവാരമുള്ള നെല്ല് എത്തിച്ചുകൊടുക്കേണ്ടത് കർഷകരുടേയും നെല്ല് ചാക്കിലാക്കി തൂക്കം നോക്കി വണ്ടിയിൽ കയറ്റി മില്ലിലേക്ക് കൊണ്ടുപോകുന്നത് മില്ലുടമകളുടെയും ഉത്തരവാദിത്തമാണ്. എന്നാൽ, തങ്ങൾ ചെയ്യേണ്ട പണി മില്ലുകാർ കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. കൊയ്ത്ത് കഴിഞ്ഞ് നെല്ല് വയലിൽ കിടന്ന് നശിക്കുന്ന അവസ്ഥ ഒഴിവാക്കാൻ കർഷകർ മില്ലുകാർക്ക് വഴങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്. കർഷകരെ വഞ്ചിക്കുന്ന സാഹചര്യമായിട്ടും സർക്കാരി​െൻറ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. കൃഷിമന്ത്രിയും സപ്ലൈകോ മന്ത്രിയും തമ്മിൽ ചർച്ച നടത്തിയിട്ടും പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. ഇക്കാരണങ്ങളാലാണ് അടുത്ത സീസണിൽ കൃഷിയിറക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് കർഷക സംഘം പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദും ജനറൽ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.