വനിത പ്രൊട്ടക്ഷൻ ഓഫിസർമാരെ നിയമിക്കാനാവാതെ സാമൂഹികനീതി വകുപ്പ്

തൃശൂർ: സാമൂഹിക നീതി വകുപ്പിലെ വനിത പ്രൊട്ടക്ഷൻ ഓഫിസർമാരുെട തസ്തികയിലേക്കുള്ള വകുപ്പ്തല മാറ്റം വഴി നിയമിക്കപ്പെട്ടാൽ െകാടുക്കേണ്ട അടിസ്ഥാന ശമ്പളം 35,000 രൂപ. റാങ്ക് ലിസ്റ്റിൽ ഇടം നേടിയതാകെട്ട, 46,000 വരെ ശമ്പളം വാങ്ങുന്നവർ. എങ്ങനെ നിയമിക്കും? എങ്ങനെ ശമ്പളം അനുവദിക്കും! വകുപ്പിലെ വനിത പ്രൊട്ടക്ഷൻ ഓഫിസർമാരുെട ആറ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷമായി. നിയമനത്തിനായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങൾ പിന്നിട്ട ശേഷമാണ് ശമ്പളം പ്രശ്നമായത്. ഒഴിവുകൾ കാലങ്ങളായി ഒഴിഞ്ഞ് കിടക്കുന്നതാണ്. സർക്കാർ അന്ത്യശാസനം നൽകിയപ്പോഴാണ് വകുപ്പ് മേധാവികൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. താൽക്കാലിക നിയമനത്തിന് ഏഴ് പേർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എന്നാൽ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 11 മാസമായി. ഓഫിസ് അസിസ്റ്റൻറ്, ജൂനിയർ സൂപ്രണ്ട്, ഐ.സി.ഡി.എസ് സൂപ്പർവൈസർ, ശിശുവികസന പദ്ധതി ഓഫിസർ തുടങ്ങിയ തസ്തികകളിൽ നിന്നും 24,600 മുതൽ 46,900 വരെ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. വനിത പ്രൊട്ടക്ഷൻ ഓഫിസർമാരുടെ താഴ്ന്ന സ്കെയിൽ 35,700 ആണ്. ഇതിനേക്കാൾ കൂടുതൽ അടിസ്ഥാന ശമ്പളം വാങ്ങുന്നവരാണ് താൽക്കാലിക നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഇടം നേടിയതെന്നതാണ് സർക്കാറിനെ കുഴച്ചത്. വനിത പ്രൊട്ടക്ഷൻ ഓഫിസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിന് തയ്യാറാക്കിയ റാങ്ക് പട്ടികയിൽ നിന്നും 'താൽക്കാലിക'ക്കാരായി നിയമനം നൽകുമ്പോൾ ഇവരുടെ അടിസ്ഥാന ശമ്പളം, ശമ്പള സ്കെയിൽ, നിയമന കാലയളവ് ഇവയിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് വകുപ്പ് അധികൃതർ പറ‍യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.