ആളൂര്‍: വിഷുവിന് വില്‍പന നടത്താന്‍ വീട്ടുപറമ്പില്‍ ചാരായം വാറ്റ് നടത്തിയത് ആളൂര്‍ പൊലീസ് പിടികൂടി. വീട്ടിനുള്ളില്‍ സൂക്ഷിച്ച ഒമ്പത് ലിറ്റര്‍ ചാരായവും വീട്ടുപറമ്പില്‍നിന്ന് 200 ലിറ്റര്‍ വാഷും പൊലീസ് സംഘം പിടിച്ചെടുത്തു. ആളൂര്‍ സ്കൂളിന് സമീപം എടത്താടന്‍ മണി എന്നയാളുടെ വീട്ടില്‍നിന്നാണ് ചാരായം പിടികൂടിയത്. അനധികൃത പടക്കശേഖരവും മദ്യവിൽപനയും കണ്ടെത്താൻ രൂപവത്കരിച്ച സ്ക്വാഡിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടില്‍ ചാരായം വാറ്റ് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കുളിമുറിയില്‍ കന്നാസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ചാരായം. ഒരു കുപ്പിക്ക് ആയിരം രൂപ വരെ ഈടാക്കി വിഷുവിന് വില്‍പന നടത്താന്‍ ഉദ്ദേശിച്ചാണ് ഇയാള്‍ അനധികൃതമായി ചാരായമുണ്ടാക്കി സൂക്ഷിച്ചിരുന്നത്. വിവരമറിഞ്ഞ് മണി ഒളിവില്‍ പോയതായി ആളൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വി.വി. വിമല്‍ പറഞ്ഞു. എസ്.ഐ. ഡെന്നി, എ.എസ്.ഐമാരായ സാദത്, ഗ്ലാഡിന്‍, രഘു, സീനിയര്‍ സി.പി.ഒമാരായ സജീവ്, ഷൈജു, അശോകൻ തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.