കാർഷിക സർവകലാശാല അധ്യാപക നിയമനം വേഗത്തിലാക്കണം ^കെ.പി. രാജേന്ദ്രൻ

കാർഷിക സർവകലാശാല അധ്യാപക നിയമനം വേഗത്തിലാക്കണം -കെ.പി. രാജേന്ദ്രൻ തൃശൂർ: എഴുനൂറോളം അധ്യാപകർ വേണ്ടിടത്ത് മുന്നൂറിൽ താഴെ അധ്യാപകരെ വെച്ച് കേരള കാർഷിക സർവലകശാല പോലൊരു ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നോട്ടു പോകാനാവില്ലെന്നും അധ്യാപക നിയമന നടപടി വേഗത്തിലാക്കണമെന്നും എ.ഐ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. കെ.എ.യു ടീച്ചേഴ്‌സ് അസോസിയേഷ​െൻറ നവീകരിച്ച ഓഫിസ് മണ്ണുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. രാജൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. സർവകലാശാല ഭരണസമിതി അംഗം ഡോ. കെ. അരവിന്ദാക്ഷൻ, ജനറൽ കൗൺസിൽ അംഗം ഡോ. എ. സക്കീർ ഹുസൈൻ, കെ.എ.യു ലേബർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ. കുഞ്ഞുണ്ണി മേനോൻ, എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.വി. പൗലോസ്, ഡോ. എ.കെ. ഷെരീഫ്, ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. റോയ് സ്റ്റീഫൻ, പ്രസിഡൻറ് ഡോ. ടി. ഗിരിജ, ഡോ. ഷാരോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.