ചെറുതുരുത്തിയിൽ ടെക്​സ്​​ൈറ്റൽസിൽ മോഷണം

ചെറുതുരുത്തി: നഗരത്തിലെ ടെക്സ്ൈറ്റൽസിൽ മോഷണം. സലാല കലക്ഷൻസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്ഥാപനത്തി​െൻറ പിറകിലെ ഗ്രില്ലി​െൻറ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ ഡബ്ൾ മുണ്ടുകൾ, ചുരിദാറുകൾ, പാൻറ്സുകൾ, ഷർട്ടുകൾ, വില കൂടിയ ജീൻസുകൾ എന്നിവയാണ് മോഷ്ടിച്ചത് ചെറുതുരുത്തി അത്തിക്കപറമ്പ് സ്വദേശി അബ്ദുസ്സലാമി​െൻറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ശനിയാഴ്ച രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം അറിയുന്നത്. തൊട്ട് സമീപമുള്ള പലചരക്ക് കടയുടെ പിറക് വശത്തെ പൂട്ട് തകർക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. വിരലടയാള വിദഗ്ധരായ പി.ജി. നാരായണപ്രസാദ്, യു. രാമദാസ് എന്നിവരും പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.