കോമരം കലശാട്ടം

എരുമപ്പെട്ടി: കാഞ്ഞിരക്കോട് കൊടുമ്പുകാവ് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നടന്നു. ക്ഷേത്ര കോമരമായി തിരഞ്ഞെടുത്ത മുളയ്ക്കൽ രമേശ് കുമാറിനെ കലശം ആടുന്ന ചടങ്ങ് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരിപ്പാടി​െൻറ മുഖ്യകാർമികത്വത്തിൽ നടന്നു. ക്ഷേത്രമേൽശാന്തി പ്രസന്നൻ നമ്പൂതിരി സഹകാർമികനായി. ക്ഷേത്രം ഊരാളന്മാരായ അവണപ്പറമ്പ് നാരായണൻ നമ്പൂതിരി, മഹേശ്വരൻ നമ്പൂതിരി, ആലത്തൂർ ശ്രീധരൻ നമ്പൂതിരി, മോഹൻലാൽ നമ്പൂതിരി, ദേവസ്വം ബോർഡ് എ.സി ഓഫിസർ വി.ആർ. രമാദേവി എന്നിവർ പങ്കെടുത്തു. ആറാട്ട് ഉത്സവം കൊടിയേറി എരുമപ്പെട്ടി: എയ്യാൽ കാർത്യായനി ഭഗവതി ക്ഷേത്രത്തിലെ കാർത്തിക ആറാട്ട് മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശ്രീരാജ് നമ്പൂതിരി കൊടിയേറ്റി. കാർത്തിക ആറാട്ട് ഉത്സവ ദിനമായ എപ്രിൽ 18 വരെ എല്ലാ ദിവസവും രാവിലെ 7.30ന് ക്ഷേത്രക്കുളത്തിൽ ആറാട്ട് നടക്കും. റോഡ് ഉദ്ഘാടനം എരുമപ്പെട്ടി: വേലൂർ, എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വേലൂർ പോസ്റ്റ് ഓഫിസ് -തയ്യൂർ- എരുമപ്പെട്ടി റോഡ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ബാബു എം. പാലിശ്ശേരി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്തലാൽ, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, ജില്ല പഞ്ചായത്തംഗം കല്യാണി എസ്. നായർ, വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. അബ്ദുറഷീദ്, വാർഡ് അംഗം ടി.കെ. മുരളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.