റോഡ് നിർമാണോദ്​ഘാടനം

ഒല്ലൂർ: പുത്തൂർ പഞ്ചായത്തിലെ ആറാം വാർഡ് കൊളാക്കുണ്ട് പയ്യനം റോഡ് നിർമാണം കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽനിന്ന് 26 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം. പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ജി. ഷീജി, സുബിത ഉണ്ണികൃഷ്ണൻ, ടി.എസ്. മുരളീധരൻ, പി.ഡി. ജോസ്, സി.യു. ജെയിൻ എന്നിവർ സംസാരിച്ചു. വൃക്കകൾ തകരാറിലായ ഗൃഹനാഥൻ സഹായം തേടുന്നു ഒല്ലൂർ: വൃക്കകൾ തകരാറിലായ ഗൃഹനാഥൻ ശസ്ത്രക്രിയക്കായി സഹായം തേടുന്നു. പുത്തൂർ പഞ്ചായത്ത് പുത്തൻകാട് ശാന്തി റോഡിൽ പുത്തൻപുരയ്ക്കൽ ഷാമോനാണ് (46) സുമനസ്സുകളുടെ സഹായം തേടുന്നത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമാണ് ഷാമോൻ. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണിപ്പോൾ. അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 12 ലക്ഷം െചലവ് വരുന്ന ചികിത്സക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി പഞ്ചായത്ത് അംഗം കെ.എൻ. ശിവൻ ചെയർമാനായി സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി ബാങ്ക് ഓഫ് ഇന്ത്യ പൊന്നുക്കര ശാഖ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ 85091011 0001519. ഐ.എഫ്.എസ് കോഡ് BKID 00 05 09.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.